വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

സാധാരണ നാം ഒരു പുസ്തകം വായിച്ച് ഗ്രഹിച്ചിട്ട് എവിടെയെങ്കിലും തള്ളുന്നതുപോലെ ഈ പുസ്തകം തള്ളാതെ, എത്രയും ഭദ്രമായി സൂക്ഷിക്കുകയും, കൂടെക്കൂടെ ഇതിൽ കൊടുത്തിരിക്കുന്ന പ്രാർത്ഥനകളും നൊവേനയും ചൊല്ലുകയും, മറ്റുള്ളവരെക്കൂടി ഇതിനായി പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സിസ്റ്റർ ഫൗസ്റ്റീനാവഴി, കർത്താവുതന്നെ നേരിട്ട് പറഞ്ഞുതന്നിരിക്കുന്ന ഈ പ്രാർത്ഥനകൾ ഭക്തിയോടും വിശ്വാസത്തോടുംകൂടി ചൊല്ലുന്നത് എത്രയും അനുഗ്രഹപ്രദമായിരിക്കുമെന്ന് ഓർമ്മിക്കണമെ. നമ്മുടെ നിരവധിയായ പാപങ്ങൾ നിമിത്തം ഉണ്ടായ ദൈവകോപശമനത്തിനായി യേശുതന്നെ പറഞ്ഞുതന്നിരിക്കുന്ന ഈ പ്രാർത്ഥനകളുടെ പ്രാധാന്യം എത്ര വലുതും ഫലപ്രദവുമാണെന്നുകൂടി […]