BLOOD OF JESUS PRAYER

ഈശോയുടെ തിരുരക്തത്തോടുള്ള പ്രാർത്ഥന

Downlaod PDF

ഈശോയുടെ തിരുരക്തത്തോടുള്ള പ്രാർത്ഥന. (ജപമാല ഉപയോഗിച്ചുകൊണ്ട് ഈ പ്രാർത്ഥന ചൊല്ലാവുന്നതാണ്)

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.ആമേൻ.
വിശ്വാസപ്രമാണം, സ്വർഗ്ഗസ്ഥനായ പിതാവേ(1) ജപമാലയുടെ ആദ്യ വലിയ മണിയിൽ.

മനുഷ്യവംശത്തെ രക്ഷിക്കുവാൻ തന്റെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ച പിതാവായ ദൈവത്തിന്റെ തിരുമുമ്പിൽ അവിടുത്തെ പുത്രനായ ഈശോയുടെ ഏറ്റവും വിലയേറിയ തിരുരക്തത്തിന്റെ അമൂല്യത നാം മനസ്സിലാക്കിയിരുന്നെങ്കിൽ നമുക്കു ലഭിക്കുന്ന നിത്യരക്ഷയുടെ അനുഭവം അവർണ്ണനീയമാകുമായിരുന്നു.

“സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്‌തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട്‌ അനുരഞ്‌ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയ രക്‌തം വഴി സമാധാനം സ്‌ഥാപിക്കുകയും ചെയ്‌തു.” കൊളോസോസ്‌ 1:20.
“അവരാകട്ടെ കുഞ്ഞാടിന്റെ രക്തം കൊണ്ടും സ്വന്തം സാക്ഷ്യത്തിന്റെ വചനം കൊണ്ടും അവന്റെ മേല്‍ വിജയം നേടി.” വെളിപാട് 12:11. “ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും.” യോഹന്നാ‌ന്‍ 11:25.
“ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.” യോഹന്നാ‌ന്‍ 8:12.

ജപമാലയുടെ മൂന്ന് ചെറിയ മണികളിൽ.

കുരിശും വഹിച്ചുകൊണ്ടുള്ള കാൽവരി യാത്രയിൽ ഈശോയെ അനുഗമിച്ച പരിശുദ്ധ ദൈവമാതാവേ ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തം കൊണ്ട് ഞങ്ങൾ കഴുകപ്പെടാനും അങ്ങനെ ഞങ്ങൾ ഈശോയുടെ സ്വന്തമായി തീരുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണമേ. (നന്മ നിറഞ്ഞ മറിയമേ,1)

ഈശോയുടെ കുരിശുമരണ വേളയിൽ കുരിശിൻ ചുവട്ടിൽ നിന്ന പരിശുദ്ധ ദൈവമാതാവേ ഈശോ കുരിശിൽ ചിന്തിയ ഏറ്റവും വിലയേറിയ തിരുരക്തം കൊണ്ട് ഞങ്ങൾ പൊതിയപെടാനും അങ്ങനെ ഞങ്ങൾ തിന്മയിൽ നിന്ന് രക്ഷ നേടാനും വേണ്ടി പ്രാർത്ഥിക്കണമേ. (നന്മ നിറഞ്ഞ മറിയമേ,1)

കുരിശിൽ നിന്നിറക്കിയ ഈശോയുടെ തിരുശരീരം മടിയിൽ കിടത്തിയ പരിശുദ്ധ ദൈവമാതാവേ ഞങ്ങളിലേക്ക് ഏറ്റവും പരിശുദ്ധമായ ഈശോയുടെ തിരുരക്തം ഒഴുകി ഇറങ്ങി, ഞങ്ങൾക്ക് പുതുജീവൻ ലഭിക്കുവാനും, അങ്ങനെ ഞങ്ങൾ നിത്യജീവനിൽ പങ്കുകാരായി തീരുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണമേ. (നന്മ നിറഞ്ഞ മറിയമേ,1).

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ.

ആദ്യത്തെ വചന ധ്യാനം. (കൊന്തയുടെ വലിയ മണിയിൽ)
(1). “ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്‍ത്താവായ യേശുവിനെ, മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച സമാധാനത്തിന്റെ ദൈവം നിത്യമായ ഉടമ്പടിയുടെ രക്തത്താല്‍ എല്ലാ നന്‍മകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ! അങ്ങനെ, യേശുക്രിസ്തുവിലൂടെ നമ്മില്‍ പ്രവര്‍ത്തിക്കുന്ന അവിടുത്തെഹിതം അവിടുത്തേക്ക് അഭികാമ്യമായതു നിറവേറ്റാന്‍ നിങ്ങളെ സഹായിക്കട്ടെ. അവന് എന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.”ഹെബ്രായര്‍ 13:20,21.
ഈശോയുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,

(മറുപടിയായി ചൊല്ലുക) കൊന്തയുടെ ചെറിയ മണികളിൽ.
ഞങ്ങളെയും ലോകം മുഴുവനെയും ശുദ്ധീകരണ സ്ഥലത്ത് വേദനിക്കുന്ന എല്ലാ ആത്മാക്കളെയും രക്ഷിക്കണമേ.(10 പ്രാവശ്യം ചൊല്ലുക) ഇങ്ങനെ 10 പ്രാവശ്യം ചൊല്ലിയതിനു ശേഷം
ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന, ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന, ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന.

രണ്ടാമത്തെ വചന ധ്യാനം. (കൊന്തയുടെ വലിയ മണിയിൽ)
(2). “പിതാക്കന്‍മാരില്‍ നിന്നു നിങ്ങള്‍ക്കു ലഭിച്ചവ്യര്‍ഥമായ ജീവിത രീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെതു പോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ. 1പത്രോസ് 18,19.
ഈശോയുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,

(മറുപടിയായി ചൊല്ലുക)

ഞങ്ങളെയും ലോകം മുഴുവനെയും ശുദ്ധീകരണ സ്ഥലത്ത് വേദനിക്കുന്ന എല്ലാ ആത്മാക്കളെയും രക്ഷിക്കണമേ. (10പ്രാവശ്യം ചൊല്ലുക)
ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന, ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന, ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന.

മൂന്നാമത്തെ വചന ധ്യാനം. (കൊന്തയുടെ വലിയ മണിയിൽ)
(3). അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു.” എഫേസോസ് 1:7.
ഈശോയുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,

(മറുപടിയായി ചൊല്ലുക)

ഞങ്ങളെയും ലോകം മുഴുവനെയും ശുദ്ധീകരണ സ്ഥലത്ത് വേദനിക്കുന്ന എല്ലാ ആത്മാക്കളെയും രക്ഷിക്കണമേ.(10പ്രാവശ്യം ചൊല്ലുക)
ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന, ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന, ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന.

നാലാമത്തെ വചന ധ്യാനം. (കൊന്തയുടെ വലിയ മണിയിൽ)
(4). “അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു.” 1 യോഹന്നാൻ 1 : 7.
“ആകയാല്‍, ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ.”റോമാ 5:9.
ഈശോയുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,

(മറുപടിയായി ചൊല്ലുക)

ഞങ്ങളെയും ലോകം മുഴുവനെയും ശുദ്ധീകരണ സ്ഥലത്ത് വേദനിക്കുന്ന എല്ലാ ആത്മാക്കളെയും രക്ഷിക്കണമേ.(10പ്രാവശ്യം ചൊല്ലുക)
ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന, ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന, ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന.

അഞ്ചാമത്തെ വചന ധ്യാനം. (കൊന്തയുടെ വലിയ മണിയിൽ)
(5). “നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്തവനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍”വെളിപാട് 1:6.
ഈശോയുടെ ഏറ്റവും വിലയേറിയ തിരുരക്തമേ,

(മറുപടിയായി ചൊല്ലുക)

ഞങ്ങളെയും ലോകം മുഴുവനെയും ശുദ്ധീകരണ സ്ഥലത്ത് വേദനിക്കുന്ന എല്ലാ ആത്മാക്കളെയും രക്ഷിക്കണമേ.(10പ്രാവശ്യം ചൊല്ലുക)
ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന, ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന, ഈശോയുടെ ഏറ്റവും അമൂല്യമായ തിരുരക്തമേ ആരാധന.

“പിതാവേ, അങ്ങ് എന്റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു.” ‘’അങ്ങ് എന്റെ പ്രാര്‍ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം.’ യോഹന്നാ‌ന്‍ 11:41b,42a.
Amen 🙏

Written by

S. Thomas

Facebook
Email
WhatsApp
Print