MERCY OF GOD DEVOTION

ദൈവകാരുണ്യത്തോടുള്ള ഭക്തി

വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

സാധാരണ നാം ഒരു പുസ്തകം വായിച്ച് ഗ്രഹിച്ചിട്ട് എവിടെയെങ്കിലും തള്ളുന്നതുപോലെ ഈ പുസ്തകം തള്ളാതെ, എത്രയും ഭദ്രമായി സൂക്ഷിക്കുകയും, കൂടെക്കൂടെ ഇതിൽ കൊടുത്തിരിക്കുന്ന പ്രാർത്ഥനകളും നൊവേനയും ചൊല്ലുകയും, മറ്റുള്ളവരെക്കൂടി ഇതിനായി പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സിസ്റ്റർ ഫൗസ്റ്റീനാവഴി, കർത്താവുതന്നെ നേരിട്ട് പറഞ്ഞുതന്നിരിക്കുന്ന ഈ പ്രാർത്ഥനകൾ ഭക്തിയോടും വിശ്വാസത്തോടുംകൂടി ചൊല്ലുന്നത് എത്രയും അനുഗ്രഹപ്രദമായിരിക്കുമെന്ന് ഓർമ്മിക്കണമെ. നമ്മുടെ നിരവധിയായ പാപങ്ങൾ നിമിത്തം ഉണ്ടായ ദൈവകോപശമനത്തിനായി യേശുതന്നെ പറഞ്ഞുതന്നിരിക്കുന്ന ഈ പ്രാർത്ഥനകളുടെ പ്രാധാന്യം എത്ര വലുതും ഫലപ്രദവുമാണെന്നുകൂടി ഓർക്കണമെ. ദൈവദാസി സിസ്റ്റർ ഫൗസ്റ്റീനായെപ്പോലെ ദൈവകാരുണ്യഭക്തിയുടെ ഒരു പ്രേഷിതനാകുവാൻ ദയാപരനായ യേശുനാഥൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ഫാ. സാമുവൽ പള്ളിവാതുക്കൽ

Most. Rev. Benedict
Archbishop’s House
Mar Gregorios
Trivandrum – 695 004.
O.I.C., M.A., D.D.
Kerala, India

അവതാരിക

‘ദൈവകാരുണ്യത്തോടുള്ള ഭക്തി’ എന്ന ലഘുഗ്രന്ഥം മലയാളത്തിൽ വിവർത്തനം ചെയ്ത നമ്മുടെ പ്രിയപ്പെട്ട സാമുവൽ പള്ളിവാതുക്കൽ ആച്ചനെ ഞാൻ അഭിനന്ദിക്കുന്നു. ഉയർത്തെഴുന്നേറ്റവനായ ദിവ്യനാഥൻ ലോകാവസാനത്തോളം നമ്മോടുകൂടി ആയിരിക്കുകയും, കാലത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ അനുസരിച്ച് എന്നും നമ്മെ നയിക്കുകയും ചെയ്യുന്നു. തന്റെ മൗതീകശരീരമായ സഭയിൽക്കൂടിയാണ് അവിടുന്ന് നമ്മെ നടത്തുന്നത്. എന്നാൽ താൻ തെരഞ്ഞെടുത്ത ഭക്താത്മാക്കളിൽക്കൂടിയും ദിവ്യരക്ഷകൻ പലപ്പോഴും നമ്മോടു സംസാരിക്കുന്നു. എല്ലാകാര്യങ്ങളിലും ദൈവേ ഷ്ടം നമ്മെ ആത്യന്തികമായി പ്രബോധിപ്പിക്കുന്നതാകട്ടെ സഭാധികാരികൾതന്നെയാണ്.

ദൈവദാസിയായ സിസ്റ്റർ ഫൗസ്റ്റീന വഴിയായി യേശുനാഥൻ തന്റെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിക്ഷേപം നമുക്ക് തുറന്നു നൽകിയിരിക്കുകയാണ്.
ലൗകികവസ്തുക്കളിലും സുഖസന്തോഷങ്ങളിലും മുഴുകി ജീവിക്കുന്ന ഇന്നത്തെ മനുഷ്യർക്ക് സ്‌നേഹാർദ്രമായ യേശുവിന്റെ ഹൃദയം സുരക്ഷിതമായ അഭയകേന്ദ്രമാണ്. ആ ദിവ്യസ്‌നേഹത്തിലേയ്ക്കും കാരുണ്യത്തിലേയ്ക്കും തിരിയുവാനും, കർത്താവ് എത്ര നല്ലവനാണെന്ന് അനുഭവിച്ചറിയുവാനും ഈ സദ്ഗ്രന്ഥം ഇടയാകട്ടെ.

Sd/-

+Benedict Mar Gregorios
Archbishop of Trivandrum

‘ദൈവത്തിന്റെ കാരുണ്യം
സൃഷ്ടിയിലെല്ലാം കാണുന്നു
ഓരോ രോഗത്തിന്നൗഷധം നീ നല്കി.
മെസ്രേംക്ഷാമനിവാരാർത്ഥം

യൗസേപ്പേ
നീയയച്ചു

ആമുഖം

ആബാബിൻ കാലത്തിങ്കൽ ഏലിയായേയും
നിനുവാനഗരത്തിൻ കോട്ടയിലേയ്ക്ക്
യൗനാനെ പ്രസംഗിപ്പാനായും
അനുതാപം പരിത്യജിച്ച്
ലോകം മത്സരിച്ചപ്പോൾ
തിരുമകനെവിട്ടു കുരിശാൽ രക്ഷിച്ചു.’

മലങ്കര സുറിയാനി പ്രാർത്ഥനാക്രമത്തിൽ നിന്നെടുത്ത ഒരു ഗീതമാണിത്. ഓരോ കാലഘട്ടത്തിൽ അനന്ത കാരുണ്യവാനായ ദൈവം തന്റെ ജനത്തെ എത്ര കരുണയോടാണ് സംരക്ഷിച്ചിരുന്നതെന്ന് മേലുദ്ധരിച്ച ഗീതത്തിൽ എടുത്തുകാണിക്കുന്നു. അതിനായി തനിക്കിഷ്ടപ്പെട്ടവരെ തെരഞ്ഞെടുത്തിട്ടുണ്ട്. പഴയനിയമകാലത്ത് പൊട്ടക്കിണറ്റിൽ എറിയപ്പെട്ട യൗസേഫും, വിക്കനും വിനീതനുമായ മോശയും, മറ്റു പ്രവാചകന്മാരും, ഏറ്റം പരിശുദ്ധയും ദരിദ്രയും  വിനീതയുമായിരുന്ന പരിശുദ്ധ ദൈവമാതാവായ കന്യകാമറിയാമും വി. യൗസേഫ് പിതാവും പാവപ്പെട്ട മുക്കുവന്മാരായിരുന്ന ശ്ലീഹന്മാരും, വി.ഫ്രാൻസീസ് അസ്സീസിയും, ക്ലാര പുണ്യവതിയും. വി. ജോൺ മരിയ വിയാനിയും, വി. അമ്മത്രേസ്യായും നമ്മുടെ മണ്ണിൽ ജനിച്ച് പുണ്യം സമ്പാദിച്ച വാഴ്ത്തപ്പെട്ട അൽഫോൻസായും, കുര്യാക്കോസ് ഏലിയാസച്ചനും, ഒക്കെ ഈ ഗണത്തിൽപെടുന്നു. അനന്തകാരുണ്യവാനായ ദൈവം കുറേപ്പേരെ പ്രത്യേകം തിരഞ്ഞെടുത്ത് അവരിൽകൂടെ തന്റെ ദൗത്യം നിറവേറ്റിയിരുന്നതായി നമുക്കു കാണാം. ഈ നൂറ്റാണ്ടിൽ, നല്ലവനായ ദൈവം തന്റെ കാരുണ്യത്തിന്റെ അടിയന്തിര സന്ദേശവുമായി വരുന്നത്, പോളണ്ടുകാരി യായ പാവപ്പെട്ട ഒരു തുണ സഹോദരിയായി ജീവിച്ചിരുന്ന സിസ്റ്റർ ഫൗസ്റ്റീനാ വഴിയാണ്. ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ പ്രേഷിതയായി സിസ്റ്റർ ഫൗസ്റ്റീനായെ ദിവ്യനാഥൻ തിരഞ്ഞെടുത്തകാര്യം ലോകം ഇതിനോടകം അറിഞ്ഞുകഴിഞ്ഞു. യേശുവിന്റെ തിരുഹൃദയഭക്തി പ്രചരിപ്പിക്കുവാൻ വി.മാർഗ്ഗരീത്താമറിയത്തെ തിരഞ്ഞെടുത്തതുപോലെ ദൈവകാരുണ്യഭക്തി പ്രചരിപ്പിക്കുവാൻ അജ്ഞാതയായി കഴിഞ്ഞിരുന്ന തുണ സഹോദരി സിസ്റ്റർ ഫൗസ്റ്റീനായെ ക്രിസ്തുനാഥൻ പ്രത്യേകമായി വിളിച്ചനുഗ്രഹിച്ച കാര്യം അറിയാത്തവർ ചുരുക്കമാണ്. 1931 മുതൽ 1938 വരെ പലപ്രാവശ്യം യേശുതമ്പുരാൻ തനിക്കു ദർശനം നൽകിയെന്ന് ഈ ദൈവദാസി തന്റെ ഡയറിയിൽ എഴുതിവച്ചിട്ടുണ്ട്. അങ്ങനെ പാവപ്പെട്ട ഫൗസ്റ്റീനായ്ക്ക് യേശു പ്രത്യക്ഷപ്പെട്ടതും അവിടത്തേയ്ക്ക് തന്റെ വാത്സല്യമക്കളായ നമ്മളോട് പറയാനുള്ളതും നാം എത്രയും അടിയന്തിരമായി നിറവേറാനുള്ളതുമായ മഹത്തായ സ്വർഗ്ഗീയസന്ദേശങ്ങളുമാണ് ഈ ചെറിയ ഗ്രന്ഥത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സിസ്റ്റർ ഫൗസ്റ്റീനായുടെ ഡയറിയിൽ നിന്നും എസ്.എഫ്.റ്റി. റോച്ച് എം.എ. ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഭാഷയാണ് ഈ ചെറുഗ്രന്ഥത്തിന്റെ ഉള്ളടക്കം. ദൈവത്തിന്റെ കാരുണ്യഭക്തിയെന്ന ഈ ചെറുഗ്രന്ഥം പരിഭാഷപ്പെടുത്തുവാനുള്ള പ്രധാന കാരണം, നമ്മുടെ കർത്താവുതന്നെ നേരിട്ട് സിസ്റ്റർ ഫൗസ്റ്റീനാ വഴി തന്ന അടിയന്തിരസന്ദേശത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ടും, ‘വൈദികർ എന്റെ വലിയ കരുണയെപ്പറ്റി പാപികളായ ആത്മാക്കളോട് പ്രസംഗിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’ എന്ന അവിടത്തെ ആഹ്വാനം നിറവേറ്റാൻ കൂടിയാണ്.

കേരള സഭാമക്കൾ ഈ മഹത്തായ സന്ദേശം ഉൾക്കൊള്ളുന്നതിനും, കർത്താവിന്റെ അനന്തകരുണയുടെ ഉറവിടമായ തിരുഹൃദയത്തിലേയ്ക്ക് മാനസാന്തരപ്പെട്ടുവന്ന് നിത്യസൗഭാഗ്യത്തിൽ പങ്കാളികളാകുവാനും ഈ ഗ്രന്ഥം വഴി കരുണാമയനായ യേശുനാഥൻ ഇടയാക്കിത്തീർക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. കർത്താവ് അരുളിചെയ്തത് വിശ്വസിച്ചവൾ ഭാഗ്യവതിയെന്ന് പരിശുദ്ധാത്മപ്രേരിതയായി എലിസബത്ത് പുണ്യവതി പറഞ്ഞതുപോലെ, ശിശുസഹജമായ വിശ്വാസത്തോടെ ഈ ഗ്രന്ഥത്തിൽ പറയുന്ന കാര്യങ്ങൾ വിശ്വസിക്കുകയും ഇതിൽ ചേർത്തിരിക്കുന്ന പ്രാർത്ഥനകൾ ഭക്തിയോടെ ചൊല്ലുകയും മറ്റുള്ളവരെക്കൂടി ഇതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നവർ തീർച്ചയായും ഭാഗ്യവാന്മാരും ഭാഗ്യവതികളുമായിരിക്കുമെന്ന് യേശുനാഥൻതന്നെ കല്പിച്ചിട്ടുണ്ട്. തർക്കത്തിനും വാഗ്‌വാദത്തിനുമൊന്നും പോകാതെ യേശുവിന്റെ ഈ സന്ദേശം വിനീതമായി സ്വീകരിച്ചുകൊണ്ട്, നീതിയുടെ വാതിലിൽക്കൂടി എന്നതിനേക്കാൾ കരുണയുടെ വാതിലിൽക്കൂടി സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ പരിശുദ്ധ ദൈവമാതാവ് എല്ലാവരേയും സഹായിക്കട്ടെയെന്നുകൂടി പ്രാർത്ഥിക്കുന്നു.

തിരുവനന്തപുരം അതിരൂപതയുടെ ആർച്ച് ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി ഈ ലഘു ഗ്രന്ഥത്തിന് സമുചിതമായ ഒരു അവതാരിക എഴുതിതന്നതിൽ എനിക്കുള്ള അത്യധികമായ സന്തോഷവും അഗാധമായ കൃതജ്ഞതയും ഇവിടെ രേഖപ്പെടുത്തിക്കൊണ്ട് കേരളസഭാ മക്കൾക്ക് ദൈവത്തിന്റെ കാരുണ്യഭക്തിയെന്ന ഈ ചെറുഗ്രന്ഥം, അനന്തകാരുണ്യവാനായ യേശുവിന്റെ നാമത്തിലും അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകമറിയത്തിന്റെ നാമത്തിലും സമർപ്പിച്ചുകൊള്ളുന്നു.
എന്ന്,

പ്രസാധകൻ

1958 വരെ പ്രചാരത്തിലിരുന്ന ദൈവകാരുണ്യത്തിന്റെ ഭക്തിയും ദൈവകാരുണ്യത്തിന്റെ പടവും സഭ തൽക്കാലത്തേയ്ക്ക് നിരോധിക്കുകയുണ്ടായി. അന്നുകിട്ടിയ തെറ്റായ റിപ്പോർട്ടനുസരിച്ചാണ് അപ്രകാരം സംഭവിക്കാനിടയായത്. വീണ്ടും അതിനെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ നിയമിതനായത് പോളണ്ടിൽ ക്രാക്കോ അതിരൂപതയുടെ ആർച്ചുബിഷപ്പായിരുന്ന കാർഡിനൽ വോയിറ്റല (ജോൺപോൾ രണ്ടാമൻ) ആയിരുന്നു. അദ്ദേഹം റോമിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1978 ഏപ്രിൽ 15ന്, നേരത്തെയുണ്ടായിരുന്ന നിരോധനം മാറ്റി, ദൈവത്തിന്റെ കാരുണ്യത്തോടുള്ള ഭക്തിയും പ്രാർത്ഥനയും തിരുന്നാളും നടത്താമെന്നും പടംവച്ച് വണങ്ങി ബഹുമാനിക്കാമെന്നും പോൾ ആറാമൻ മാർപാപ്പാ ശുപാർശ ചെയ്യുകയും ചെയ്തു. അതിൽ നമ്മുടെ കർത്താവു പറഞ്ഞുതന്നിരിക്കുന്ന പ്രാർത്ഥനകൾ നടത്തുന്നതിനും മറ്റും ഇപ്പോഴത്തെ മാർപാപ്പാ വളരെയധികം പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കുന്നു.

സിസ്റ്റർ ഫൗസ്റ്റീനായുടെ ലഘുജീവചരിത്രം

1905 ആഗസ്റ്റ് 25-ാം തീയതി പോളണ്ടിൽ ഗ്ലോഗോമീസ് എന്ന ഗ്രാമത്തിൽ ഫൗസ്റ്റീനാ ജനിച്ചു. ഹെലൻ എന്ന പേരിൽ മാമോദീസാ മുക്കപ്പെട്ടു.  കുടുംബപേര് കൊവാൽസ്‌കി എന്നും. രണ്ടുവർഷത്തെ സാധാരണ വിദ്യാഭ്യാസത്തിനുശേഷം കൊവാൽസ്‌കി കുടുംബത്തിന്റെ ദാരിദ്ര്യംമൂലം കുടുംബത്തെ സഹായിക്കുവാൻ ഹെലൻ, വീട്ടിൽ നിന്നും അകലെയുള്ള ഒരു സ്ഥലത്ത് ജോലി അന്വേഷിച്ചുപോകേണ്ടിവന്നു. 20-ാംമത്തെ വയസ്സിൽ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താൽ ഹെലൻ, മഗ്ദലൻ സിസ്റ്റേഴ്‌സിന്റെ മഠത്തിൽ ചേർന്നു. ഒരു കന്യാസ്ത്രീ ആകണമെന്നുള്ള അവളുടെ ആഗ്രഹത്തെ മാതാപിതാക്കൾ മൂന്നുപ്രാവശ്യം തടഞ്ഞെങ്കിലും പിന്നീടനുവദിക്കുകുണ്ടായി. കന്യാസ്ത്രീയാകാനുള്ള വിദ്യഭ്യാസയോഗ്യതയില്ലാത്തതിനാൽ ഒരു തുണ സഹോദരിയായിട്ടാണ് മഠത്തിൽ സ്വീകരിച്ചത്. 1928-ൽ ആദ്യത്തെ വ്രതവാഗ്ദാനം നടത്തി.

ദൈവത്തിന്റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഒരാത്മാവ് എന്ന നിലയിൽ അസാധാരണമായ പലതും അവളിൽ സംഭവിച്ചു. അവളുടെ കുമ്പസാരക്കാരനായിരുന്ന സെപ്പോക്കോ അച്ചന്റെ നിർദ്ദേശപ്രകാരം എഴുതിസൂക്ഷിച്ചിരുന്ന ഡയറിയിൽ, നമ്മുടെ കർത്താവിന്റെയും, ദൈവമാതാവിന്റെയും മാലാഖമാരുടെയും ദർശനമുണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അവൾ ജീവിച്ചിരുന്ന കാലത്ത് അവൾക്കു ലഭിച്ചിരുന്ന ദർശനവിവരങ്ങളും, യേശുതമ്പുരാൻ കൊടുത്തിരുന്ന നിർദ്ദേശങ്ങളും മറ്റും ഒരു നോട്ടുബുക്കിൽ എഴുതിസൂക്ഷിക്കുവാനുള്ള കർത്താവിന്റെ അരുളപ്പാട്, മഠത്തിലെ മദർസുപ്പീരിയറിനും, കുമ്പസാരക്കാരനച്ചനുമല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല. പത്തുവർഷത്തെ സന്യാസജീവിതത്തിനുശേഷം 1938 ഒക്‌ടോബർ 5-ാം തീയതി ശ്വാസകോശസംബന്ധമായ രോഗംമൂലം, ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട് അജ്ഞാതയായിക്കഴിഞ്ഞിരുന്ന സി. ഫൗസ്റ്റീനാ തന്റെ ദൗത്യം നിറവേറ്റിയിട്ട്, നിത്യസമ്മാനത്തിനായി പറന്നുയർന്നു. 1966-ൽ സി.ഫൗസ്റ്റീനായുടെ മൃതശരീരം ക്രാക്കോലാ ജീവ്‌നികിലെ കോൺവെന്റ് ചാപ്പലിലേക്ക് മാറ്റപ്പെട്ടു. സിസ്റ്ററിന്റെ നിർദ്ദേശപ്രകാരം ചിത്രീകരിച്ച കാരുണ്യവാനായ യേശുവിന്റെ പടം കാണാനും, അവളുടെ കബറിടത്തിൽ പ്രാർത്ഥിച്ചനുഗ്രഹം പ്രാപിക്കുവാനുമായി ഇന്നും ധാരാളം പേർ തീർത്ഥാടകരായി പോകുന്നുണ്ട്. അവളുടെ മരണശേഷം ദൈവകാരുണ്യത്തിന്റെ ഭക്തി പ്രചരിക്കുവാൻ തുടങ്ങി. ഇന്നു കോടിക്കണക്കിനു വിശ്വാസികൾ സി. ഫൗസിറ്റീന വഴി കാരുണ്യവാ നായ യേശുനാഥൻ വെളിപ്പെടുത്തിത്തന്ന അടിയന്തരസന്ദേശം വിശ്വസിക്കുകയും അവിടുന്ന് പറഞ്ഞുകൊടുത്ത് എഴുതിപ്പിച്ച പ്രാർത്ഥനകൾ മുടങ്ങാതെ ചൊല്ലി ധന്യരാകുകയും ചെയ്യുന്നുണ്ട്. ഈ ദൈവകാരുണ്യത്തിന്റെ ഭക്തിയിലൂടെ അനേകം കഠിനപാപികൾ, ലോകത്തിന്റെ നാനാഭാഗങ്ങളിൽ മാനസാന്തരപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നുള്ള വസ്തുത ആരും മറക്കാതിരിക്കുക.

പോളണ്ടിന്റെ ഭാഗഥേയം

ഒരു രാജ്യത്തെ, അതിന്റെ തിന്മ അതിനെ എത്രമാത്രം ശിക്ഷയിലേക്കും അധ:പതനത്തിലേക്കും നയിക്കുന്നുവെന്നു ചിന്തിക്കവെ, സി.ഫൗസ്റ്റിനാ 1938-ൽ ഇര്പകാരം എഴുതിവച്ചു: – ഏറ്റവും വലിയ ശിക്ഷകളായി ദൈവം നമ്മുടെ രാജ്യത്തെ സന്ദർശിച്ചാലും, അതും അവിടത്തെ വലിയ കരുണയായി ഞാൻ കാണുന്നു. കാരണം നമ്മളുടെ വലിയ തിന്മമൂലം അവിടുത്തേക്ക് നമ്മേ നീതിയോടെ നിത്യനാശത്തിലേക്ക് തള്ളിക്കളയുവാൻ കഴിയുന്നതിനാൽ (ഡയറി നമ്പർ- ഢ) പേജ് 120) എന്നാൽ സിസ്റ്ററിന്റെ മരണത്തിന് അല്പംമുമ്പ് പോളണ്ടിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കയിൽ കർത്താവിൽ നിന്നും ഇപ്രകാരം കേട്ടു: പോളണ്ട് എന്നോട് അനുസരണയുള്ളവളാണെങ്കിൽ അവളെ ഞാൻ എന്റെ പ്രത്യേക സ്‌നേഹത്താൽ അനുഗ്രഹിക്കും. ശക്തിയിലും പരിശുദ്ധിയിലും ഞാൻ അവളെ ഉയർത്തും. എന്റെ അവസാനത്തെ വരവിന് ലോകത്തെ ഒരുക്കുന്നതിനുള്ള തീപ്പൊരി അവളിൽ നിന്നും വരും. (ബുക്ക് – കഢ പേജ് 93) സിസ്റ്ററിന്റെ മരണശേഷം, ഒരു വർഷം തികയുന്നതിനു മുൻപ് പോളണ്ടിന്റെ നാശം കണ്ടുതുടങ്ങി. രണ്ടാംലോകമഹായുദ്ധം ആരംഭിച്ചു. പോളണ്ട് ആക്രമിക്കപ്പെട്ടു. ഈ ഭയങ്കരയുദ്ധകാലത്ത് ദൈവകാരുണ്യത്തോടുണ്ടായിരുന്ന ഭക്തി അനേകർക്ക് ശക്തിയുടേയും, പ്രതീക്ഷയുടേയും പരിചയായിരുന്നു. പോളണ്ടിലുടനീളമുള്ള പട്ടണങ്ങൾ തകർന്നു. അതേസമയം കർത്താവിന്റെ കാരുണ്യത്തോടുള്ള ഭക്തി എവിടെ നിന്നാരംഭിച്ചുവോ, എവിടെയെല്ലാം കർത്താവിന്റെ കാരുണ്യത്തിന്റെ ഛായാപടം വച്ച് പരസ്യമായി വണങ്ങി ബഹുമാനിച്ചുവോ, അതായത് വിൽനോ, ക്രാക്കോ മുതലായ നഗരങ്ങൾ ഒരു പോറൽ പോലും ഏല്ക്കാതെ പ്രത്യേകമായി സംരക്ഷിക്കപ്പെട്ടു. ദൈവകാരുണ്യഭക്തി ഇതോടുകൂടി ശീഘ്രത്തിൽ പ്രചരിക്കുവാൻ തുടങ്ങി. പോളണ്ടിലെ എല്ലാ ജയിലുകളിലും കർത്താവിനോടുള്ള കാരുണ്യഭക്തി എത്തി എല്ലാ സീമകളേയും അതിലംഘിച്ച് പ്രചരിക്കുവാൻ തുടങ്ങി. പോളണ്ടിൽ നിന്നും മറ്റു പലരാജ്യങ്ങളിലേക്കും അഭയാർത്ഥികളായി പോയവർ കർത്താവിന്റെ കാരുണ്യഭക്തി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തിച്ചു.

സി. ഫൗസ്റ്റീനായുടെ ഡയറിക്കുറിപ്പ്

സി. ഫൗസ്റ്റീനായുടെ ആദ്ധ്യാത്മികപിതാവിന്റെ നിർദ്ദേശപ്രകാരവും കർത്താവിന്റെ ആജ്ഞാനുസരണവും സിസ്റ്ററിനു ലഭിച്ച ദർശനങ്ങളിലൂടെ യേശുനാഥൻ അരുളിചെയ്തതെല്ലാം ആറു നോട്ടുബുക്കുകളിലായിട്ടാണ് എഴുതിസൂക്ഷിച്ചിരുന്നത്. ഡയറിക്കുറിപ്പിൽ നിന്നും എടുത്തെഴുതുമ്പോൾ, ഏതു ബുക്കിൽ നിന്നെന്നുകാണിക്കുവാൻ അതിന്റെ നമ്പരും പേജും ബ്രായ്ക്കറ്റിൽ ചേർത്തിരിക്കുന്നു. (ഉദാ: ബുക്ക് നമ്പർ- ഢ പേജ് 16) അങ്ങനെ യേശുനാഥൻ സി. ഫൗസ്റ്റീനാവഴി നമുക്കു നൽകിയ അടിയന്തിര സന്ദേശം മനസ്സിലാക്കാവുന്നതാണ്.

കരുണയെ സംബന്ധിക്കുന്ന യേശുവിന്റെ നിരവധി സന്ദേശങ്ങൾ

മുൻപറഞ്ഞപ്രകാരം നോട്ടുബുക്കിൽ എഴുതി സൂക്ഷിച്ചിരുന്നവയിൽ പ്രാധാന്യമർഹിക്കുന്ന സന്ദേശങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത് ‘മനുഷ്യ വർഗ്ഗം വിശ്വാസത്തോടെ എന്റെ കാരുണ്യത്തിലേക്ക് തിരിയാത്തപക്ഷം സമാധാനം കണ്ടെത്തുകയില്ല. രോഗാവസ്ഥയിലായിരിക്കുന്ന മനുഷ്യവർഗ്ഗത്തോട് പറയുക, എന്റെ കാരുണ്യത്തിന്റെ ഹൃദയത്തിലേക്ക് തിരിച്ചുവരുവാൻ. സമാധാനം കൊണ്ട് അതിനെ ഞാൻ നിറയ്ക്കാം.'(ബുക്ക് ക പേജ് 130) ‘

ഏറ്റവും വലിയ പാപിയ്ക്കാണ് എന്റെ കാരുണ്യത്തിൽ ശരണപ്പെടുന്നതിനുള്ള ഏറ്റവും വലിയ അവകാശം. എന്റെ കരുണ യാചിക്കുന്ന ആത്മാവ് പറഞ്ഞറിയിക്കാൻ സാധിക്കാത്ത തരത്തിലുള്ള ആനന്ദം എനിക്കു പ്രദാനം ചെയ്യുന്നു.  ആത്മാവിന്റെ പ്രതീക്ഷയിൽ കവിഞ്ഞുള്ള കൃപാവരം ഞാൻ അതിനു നൽകുന്നു. എന്റെ കരുണയിലേക്കും അനുകമ്പയിലേക്കും തിരിച്ചുവരുന്ന ഒരാത്മാവ് എത്ര വലിയ പാപത്തിൽ വീണുപോയാലും അതിനെ ശിക്ഷിക്കുവാൻ എനിക്കു സാധിക്കത്തില്ല. എന്റെ ആഴമേറിയതും അചിന്ത്യവുമായ കരുണയാൽ ഞാൻ അതിനെ രക്ഷിക്കും’ (ബുക്ക് നമ്പർ കകക പേജ് 39)

‘എഴുതുക: ക്ലേശങ്ങൾ അസംഖ്യങ്ങളായിരു ന്നാലും അതിനേക്കാൾ ശക്തമായിരിക്കും എന്റെ കാരുണ്യത്തിനുള്ള അവകാശം, എന്റെ അചിന്ത്യവും ആഴവുമേറിയതുമായ കരുണയിലാശ്രയിക്കുന്നതിന് എല്ലാ ആത്മാക്കളേയും ക്ഷണിക്കുക. കുരിശിൽവച്ച് എല്ലാ ആത്മാക്കൾക്കായും എന്റെ കരുണയുടെ കിണർ കുന്തത്താൽ അതിവിശാലമായി കുത്തിത്തുറക്കപ്പെട്ടു. ഞാൻ ആരെയും നിരാകരിക്കുന്നില്ല.'(ബുക്ക് നമ്പർ കക പേജ് 230)
‘ലോകം മുഴുവനും എന്റെ കരുണയെപ്പറ്റി അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ കരുണയിലാശ്രയിക്കുന്നവർക്ക് പറഞ്ഞറിയിക്കുവാൻ വഹിയാത്ത അനുഗ്രഹങ്ങൾ വർഷിച്ചുകൊടുക്കും. ഞാൻ കരുണയും സ്‌നേഹവുമാണെന്ന് സമസ്തലോകവും അറിയട്ടെ! എന്റെ അടുക്കൽ വരുവാൻ പാപി ഭയപ്പെടരുത്.'(ബു കക പേ 129)

‘വൈദികർ എന്റെ കാരുണ്യത്തെപ്പറ്റി പാപികളായ ആത്മാക്കളോട് പ്രസംഗിക്കണമെന്നും ഞാനാഗ്രഹിക്കുന്നു.'(ബു ഢപേജ് 115)

‘ആത്മാക്കളുടെ ശരണമില്ലായ്മ എന്റെ ഹൃദയത്തെ കീറിമുറിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ആത്മാക്കളിലുള്ള വിശ്വാസരാഹിത്യം എന്നെ അങ്ങേയറ്റം വേദനിപ്പിക്കുന്നു. എന്റെ ഒരിക്കലും അവസാനിക്കാത്ത സ്‌നേഹമുണ്ടായിരുന്നിട്ടും അവരിൽ അനേകം പേർ എന്നിൽ ആശ്രയിക്കുന്നില്ല. എന്റെ എല്ലാ സൃഷ്ടികളുടേയും വിശ്വാസം ഞാൻ ആഗ്രഹിക്കുന്നു. (ബു. കക 19, ബു. കകക 21)

‘ഏതു ബലഹീനവും പാപത്താൽ നിറഞ്ഞിരിക്കുന്നതുമായ ആത്മാവ്, അതിന്റെ പാപങ്ങൾ ഭൂമിയിലെ മണൽത്തരികൾപോലെ അസംഖ്യങ്ങളായിരുന്നാലും എന്റെ പക്കൽ വരുവാൻ ഭയപ്പെടരുത്. എന്റെ അത്യഗാധമായ കാരുണ്യത്തിന്റെ കുഴിയിൽ അവയെല്ലാം മാഞ്ഞുപോകുന്നതാണ്. (ബു കക പേജ് 19)

യേശു ഫൗസ്റ്റീനായോടു പറഞ്ഞു ‘നീ കുമ്പസാ രിക്കുവാൻ പോകുമ്പോൾ ഇതറിഞ്ഞിരിക്കട്ടെ. ഞാൻതന്നെ വന്ന് കുമ്പസാരക്കൂട്ടിൽ നിനക്കുവേണ്ടി കാത്തിരിക്കും. ഞാൻ വൈദികനിൽ മറഞ്ഞിരിക്കുന്നു എങ്കിലും ഞാൻ തന്നെയാണ് ആത്മാവിൽ പ്രവർത്തിക്കുന്നത്. ഇവിടെ ആത്മാവിന്റെ വിലാപം, ക്ലേശം, കഷ്ടതകൾ, ദുഃഖങ്ങൾ എന്നിവ കരുണയുടെ ദൈവത്തെ കണ്ടുമുട്ടുന്നു. നീ ആത്മാക്കളോടു പറയുക – ദൈവത്തിന്റെ കാരുണ്യത്തിന്റെ അരുവിയിൽ നിന്നും അനുഗ്രഹങ്ങൾ കോരിയെടുക്കുന്നത്, ശരണമാകുന്ന കുടത്താൽ മാത്രമാണെന്ന്. അവരുടെ ശരണം വലുതായിരുന്നാൽ എന്റെ ഔദാര്യത്തിന് യാതൊരു അതിരുമുണ്ടായിരിക്കയില്ല'(ബു കഢ പേജ് 6-7)

‘എന്റെ കാരുണ്യത്തെപ്പറ്റി പ്രസംഗിക്കുന്ന വൈദികർക്ക് ഞാൻ അത്ഭുതകരമായ ശക്തി നൽകുകയും അവരുടെ വാക്കുകളെ ഞാൻ അഭിഷേചിക്കുകയും അവർ ആരോട് സംസാരിക്കുന്നുവോ, അവരുടെ ഹൃദയങ്ങളെ ഞാൻ സ്പർശിക്കുകയും ചെയ്യും.’
‘വിശ്വാസത്തോടെ എന്റെ കരുണയിലേക്കു തിരിച്ചുവരുന്നതുവരെ ഒരാത്മാവും നീതീകരിക്കപ്പെടുകയില്ല.'(ബു കക പേജ് 30-40)

‘പഴയനിയമകാലത്ത് ഞാൻ എന്റെ ജനങ്ങളുടെ പക്കലേക്ക് പ്രവാചകന്മാരെ അയച്ചിരുന്നത് ഇടിമിന്നലുകളോടെയായിരുന്നു. എന്നാൽ ഇന്ന് ഞാൻ എന്റെ ജനങ്ങളുടെ പക്കലേക്ക് നിന്നെ അയയ്ക്കുന്നത് എന്റെ കരുണയും കൊണ്ടാണ്.'(ബു ഢ പേജ് 155)

‘ഈ കരുണയുടെ നൊവേനയിൽകൂടെ ആത്മാക്കൾ എന്തെല്ലാം അനുഗ്രഹങ്ങൾ ചോദിച്ചാലും അവയെല്ലാം ഞാൻ അവർക്കു കൊടുക്കും.'(ബു കക പേജ് 197)

ഈ സന്ദർഭത്തിൽ മറ്റൊരു ഭക്താത്മാവായ ജോസഫിയ മെനൻസിനോട് നമ്മുടെ കർത്താവ് ഇപ്രകാരം പരാതിപ്പെട്ടു:-  ‘അനേകർ എന്നിൽ വിശ്വസിക്കുന്നുണ്ടെങ്കിലും കുറച്ചുപേർ മാത്രമേ എന്റെ സ്‌നേഹത്തിൽ വിശ്വസിക്കുന്നുള്ളൂ. അങ്ങനെ എന്റെ സ്‌നേഹത്തിൽ വിശ്വാസമർപ്പിക്കുന്നതിൽ കുറച്ചുപേർ മാത്രമേ എന്റെ കരുണയിൽ ആശ്രയിക്കുന്നുള്ളു. അവർ എന്നെ അവരുടെ ദൈവമായി അംഗീകരിക്കുന്നുണ്ടെങ്കിലും കുറച്ചുപേർ മാത്രമേ അവരുടെ പിതാവായി എന്നിൽ ശരണപ്പെടുന്നുള്ളു.’

യേശുനാഥനും ദൈവമാതാവും സി.ഫൗസ്റ്റീനാവഴി ലോകത്തിനു മുന്നറിയിപ്പു നൽകുന്നു

മുകളിൽ വിവരിച്ച, ദൈവത്തിന്റെ അനന്തകാരുണ്യത്തെപ്പറ്റിയുള്ള വാഗ്ദാനം എത്രയും അടിയന്തിരമായ ഒന്നായി കണക്കിലെടുക്കുവാൻ യേശുനാഥൻ ആവശ്യപ്പെടുകയാണ്. പൊട്ടിപ്പുറപ്പെടുവാൻ പോകുന്ന ശിക്ഷാനടപടികൾക്കു മുമ്പായി, കിട്ടിയിരിക്കുന്ന സമയത്തിനുള്ളിൽ അവിടുത്തെ അനന്തകാരുണ്യത്തിന്റെ ആനുകൂല്യം കരസ്ഥമാക്കുവാൻ കരുണാമയനായ കർത്താവ് എല്ലാ ആത്മാക്കളോടും യാചിക്കുകയാണ്. (ഇവിടെ ‘യലഴഴശിഴ’എന്ന വാക്കു തന്നെയാണ് കർത്താവ് ഉപയോഗിച്ചിരിക്കുന്നത്) അവിടുന്നു സി.ഫൗസ്റ്റീനായോടു പറഞ്ഞു:- എഴുതുക ഈ വാക്കുകൾ:- ലോകത്തോട് എന്റെ കരുണയെപ്പറ്റി സംസാരിക്കുക, ഇത് എത്ര അഗ്രാഹ്യമായ സംഗതിയാണെന്ന് അത് അറിയട്ടെ.

ലോകത്തിന്റെ അന്ത്യനാളുകൾ അടുത്തുവരുന്നു എന്നതിന്റെ അടയാളമായിരിക്കുമിത്. അതിനുശേഷം ന്യായവിധിയുടെ ദിവസം സമാഗതമാകും. ഞാൻ നീതിയുടെ ന്യായാധിപനായി വരുന്നതിനുമുൻപ്, ആദ്യമായി കരുണയുടെ രാജാവായി എന്നെത്തന്നെ വെളിപ്പെടുത്തും. കരുണയുടെ വാതിലിൽ കൂടി പ്രവേശിക്കുവാൻ ശ്രമിക്കാത്തവർ, നീതിയുടെ വീതിലിൽകൂടി പ്രവേശിക്കേണ്ടിവരും. ഇപ്പോൾ എന്റെ കരുണയുടെ സമയം നീട്ടിത്തരുന്നു. എന്റെ സന്ദർശനത്തിന്റെ സമയം ഗ്രഹിക്കാത്തവന് അയ്യോ ദുരിതം!”

(ണീല ീേ വശാ ംവീ റീല െിീ േഞഋഇഛഏചകടഋ ഠഒഋ ഠകങഋ ഛഎ ങഥ ഢകടകഠഅഠകഛച) (ബുഢ പേ. 115, ബു കക/230)

‘നീതിയുടെ ആ ദിവസം വരുന്നതിന് മുമ്പായി സ്വർഗ്ഗത്തിൽ ഒരടയാളം ഉണ്ടാകും. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല പ്രകാശങ്ങളും അണഞ്ഞുപോകും. അപ്പോൾ ആകാശത്തിൽ ഒരു കുരിശ് പ്രത്യക്ഷമാകും. ഹ്രസ്വമായ ഒരു സമയത്തേക്ക് എന്റെ കൈകളിലും പാദങ്ങളിലുമുള്ള മുറിവുകളിൽ നിന്ന് കത്തിജ്വലിക്കുന്ന പ്രകാശധാര പുറപ്പെട്ട് ഭൂമിയെ പ്രകാശമാനമാക്കും. അവസാനദിവസത്തിനുമുമ്പുള്ള ഒരു ചെറിയ സമയമായിരിക്കുമിത്.’
(ബു കഢ 30, ബു കകക/39)

1936-ൽ നമ്മുടെ പരിശുദ്ധ ദൈവമാതാവ് സി.ഫൗസ്റ്റീനായോടു പറഞ്ഞു:- ‘എന്റെ മകളേ, ലോകത്തിന് ഞാൻ ഒരു രക്ഷകനെ നൽകി. നീ അവിടത്തെ കാരുണ്യത്തെപ്പറ്റി പ്രഖ്യാപിക്കുകയും അവിടത്തെ രണ്ടാമത്തെ വരവിനായി അതിനെ ഒരുക്കുകയും ചെയ്യണം. അപ്പോൾ അവിടുന്നു കരുണയുടെ രക്ഷകനായിട്ടല്ലാ വരുന്നത്, പ്രത്യുത നീതി ന്യായാധിപനായിട്ടായിരിക്കും. അത് നടുക്കത്തിന്റെ ദിവസമായിരിക്കും. അത് നിർണ്ണായകമായ നീതിയുടെ ദിവസമായിരിക്കും. അത് ദൈവകോപത്തിന്റെ ദിവസമായിരിക്കും. അതിന്റെ മുൻപിൽ മാലാഖമാർ ഭയന്നുവിറക്കും. ലഭ്യമായിരിക്കുന്ന ഈ സമയത്തിനുള്ളിൽ കർത്താവിന്റെ അനന്തകാരുണ്യത്തെപ്പറ്റി ആത്മാക്കളോടു നീ സംസാരിക്കണം. ഇപ്പോൾ നീ മൗനം പാലിച്ചാൽ അന്തിമനാളിൽ അനേകം ആത്മാക്കളുടെ കണക്ക് നിനക്ക് കൊടുക്കേണ്ടിവരും. ഒന്നും ഭയപ്പെടാതിരിക്കുക. അവസാനം വരെ വിശ്വസ്തയായിരിക്കുക.’

ദൈവത്തിന്റെ കാരുണ്യഭക്തി എങ്ങനെ പ്രചരിപ്പിക്കാം

സി. ഫൗസ്റ്റീനായ്ക്ക് നമ്മുടെ കർത്താവ് പറഞ്ഞുകൊടുത്ത കാര്യങ്ങൾ പ്രധാനമായി നാലാണ്.

1. കാരുണ്യവാനായ യേശുവിന്റെ ഛായാപടം വച്ചു ബഹുമാനിക്കുക.
2. ദൈവകാരുണ്യപ്പെരുന്നാൾ ആഘോഷിക്കുക.
3. കാരുണ്യത്തിന്റെ ജപമാല ചൊല്ലുക.
4. കാരുണ്യത്തിന്റെ നൊവേന ചൊല്ലുക.

യേശുനാഥൻ തന്റെ കാരുണ്യത്തോടുള്ള ഭക്തി ലോകമെങ്ങും പ്രചരിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനും പ്രായോഗിമാക്കിത്തീർക്കുവാനും തന്ന നാലു മാർഗ്ഗങ്ങളാണ് മുകളിൽ കാണിച്ചത്.

കാരുണ്യവാനായ യേശുവിന്റെ ഛായാപടം

കാരുണ്യവാനായ യേശുവിന്റെ ഛായാപടം
കാരുണ്യവാനായ യേശുവിന്റെ ദർശനം നടന്നത് 1931 ഫെബ്രുവരി 22-ാം തീയതിയാണ്. സി.ഫൗസ്റ്റീന അതിനെ ഇങ്ങനെ വിവരിക്കുന്നു:-
ഒരു സായംകാലത്താണ് ഇതു സംഭവിച്ചത്. ഞാൻ എന്റെ മുറിയിലിരിക്കുമ്പോൾ വെള്ളയങ്കിധരിച്ച യേശുവിനെയാണ് കണ്ടത്. അവിടുത്തെ ഒരു കരം ഉയർത്തി ആശീർവദിക്കുകയും മറ്റേക്കരം നെഞ്ചോടുചേർത്ത് അങ്കിയിൽ സ്പർശിച്ചിരുന്നു. ഹൃദയഭാഗത്തുനിന്നും രണ്ടുപ്രകാശക്കതിരുകൾ, ഒന്ന് ചുവന്നതും, മറ്റേത് വെള്ളനിറമുള്ളതായും പുറപ്പെട്ടുവരുന്നതായി കണ്ടു. നിശ്ശബ്ദതയിൽ ഞാൻ കർത്താവിനെ ധ്യാനിച്ചിരുന്നു. എന്റെ ആത്മാവ് ഭയന്നിരുന്നെങ്കിലും ആനന്ദം കൊണ്ട് നിറഞ്ഞിരിക്കുന്നു. അല്പം കഴിഞ്ഞ് കർത്താവെന്നോട് പറഞ്ഞു, ദർശനത്തിൽ കാണുന്ന രീതിയിൽ എന്റെ ഛായാപടം വരച്ച് അതിൽ ഇപ്രകാരം എഴുതണം ‘യേശുവേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.’

ഈ ഛായാപടം ആദ്യം നിന്റെ ചാപ്പലിലും, പിന്നീട് ലോകത്തെമ്പാടും വച്ച് വണങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഈ നിർദ്ദേശത്തോടൊപ്പം നമ്മുടെ രക്ഷകൻ നൽകിയ രണ്ടു വാഗ്ദാനങ്ങൾകൂടി സി.ഫൗസ്റ്റീനാ രേഖപ്പെടുത്തിയിരിക്കുന്നു. ‘ഈ ഛായാപടം വച്ച് ബഹുമാനിക്കുന്ന ആത്മാവ് നശിച്ചുപോകത്തില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ അങ്ങനെ ചെയ്യുന്ന ആത്മാവ് ഈ ലോകത്തുവച്ചും പ്രത്യേകിച്ച് മരണസമയത്തും അതിന്റെ എല്ലാ ശത്രുക്കളുടെയുംമേൽ വിജയംവരിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. ഞാൻ തന്നെ ആ ആത്മാവിനെ എന്റെ സ്വന്തമഹത്വമെന്ന നിലയിൽ നിലനിറുത്തിക്കൊള്ളും.’

വീണ്ടും ദിവ്യനാഥൻ അരുളിച്ചെയ്തു: ‘ഈ ഛായാപടം സ്ഥാപിച്ചിരിക്കുന്ന കുടുംബങ്ങളേയും പട്ടണങ്ങളേയും ഞാൻ സംരക്ഷിക്കും.’ ഈ പ്രത്യേക സംരക്ഷണത്തിന്റെ തെളിവ് എന്ന നിലയിൽ പോളണ്ടിലെ രണ്ടു നഗരങ്ങളായ ക്രാക്കോയും വിൽനോയും രണ്ടാം ലോകമഹായുദ്ധത്തിൽ യാതൊരു കുഴപ്പവും കൂടാതെ സംരക്ഷിക്കപ്പെട്ടു. ഈ രണ്ട് നഗരങ്ങളിലും സഭാധികാരികളുടെ പ്രത്യേക അനുവാദത്തോടുകൂടെ യേശുവിന്റെ കാരുണ്യത്തിന്റെ ഛായാചിത്രങ്ങൾ വച്ച് പരസ്യമായി വണങ്ങിയിരുന്നു. ഇവ രക്ഷിക്കപ്പെട്ടത് കർത്താവിന്റെ ദർശനത്തിൽ ആവശ്യപ്പെട്ടതനുസരിച്ച് പടംവരച്ച് വണങ്ങിയതിനാലാണെന്ന് വിശ്വസിക്കപ്പെടുന്നു.

ദൈവകാരുണ്യത്തിന്റെ പെരുന്നാൾ

1934 ജൂലൈ മാസത്തിൽ യേശു സി. ഫൗസ്റ്റീനായോട് പറഞ്ഞു, കാരുണ്യത്തിന്റെ ഈ പെരുന്നാൾ എല്ലാ വർഷവും ഉയിർപ്പു പെരുന്നാളിനുശേഷം വരുന്ന ആദ്യത്തെ ഞായറാഴ്ച (പുതുഞായർ) ആചരിക്കണമെന്ന്. ‘എന്റെ മകളെ എന്റെ അഗ്രാഹ്യമായ കാരുണ്യത്തെപ്പറ്റി സമസ്ത ലോകത്തോടും സംസാരിക്കുക. എല്ലാ ആത്മാക്കൾക്കും ഈ തിരുനാൾ അഭയവും സമരക്ഷണവുമായി തീരുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കരുണയുടെ ആഴക്കടൽ അന്നേ
ദിവസം ഞാൻ തുറന്നുതരും. എന്റെ കരുണയുടെ ഉറവയിലേക്ക് വരുന്ന ആത്മാക്കളുടെമേൽ ഞാൻ പ്രസാദവരത്തിന്റെ വൻകടൽ തന്നെ ഒഴുക്കിക്കൊടുക്കും. അന്നേദിവസം കുമ്പസാരിച്ച് വി. കുർബ്ബാന സ്വീകരിക്കുന്ന പാപികൾക്ക് പരിപൂർണ്ണ പാപമോചനവും, അവർ അർഹിക്കുന്ന പ്രകാരം ശിക്ഷകളിൽ നിന്നുള്ള വിടുതലുകളും ലഭിക്കും. ഒരാത്മാവുപോലും അതിന്റെ പാപം എത്ര കടുംചുവപ്പായിരുന്നാലും എന്നെ സമീപിക്കുവാൻ ഭയപ്പെടരുതെന്ന്’ കർത്താവു കൽപ്പിച്ചു.
(ബു ക പേ. 175; ബു. കക പേ 138)

കാരുണ്യവാനായ കർത്താവിന്റെ മഹത്തായ വാഗ്ദാനമനുസരിച്ച് അവിടുന്ന് എല്ലാ ആത്മാക്കൾക്കും ഓരോ വർഷവും പുതിയ മാമോദീസ നൽകുന്നു. ശുദ്ധീകരണത്തിനുള്ള ഒരു സുവർണ്ണാവസരമാണ് ഈ ‘മാമ്മോദീസാ’. അതായത്, കഴിഞ്ഞകാലജീവിതം എങ്ങനെയായിരുന്നാലും ഈ ആനുകൂല്യമനുസരിച്ച് വി.കുർബ്ബാന സ്വീകരിച്ചതിനുശേഷം വീണ്ടും പാപത്തിൽ വീഴാതെ മരിക്കുന്ന പക്ഷം ശുദ്ധീകരണസ്ഥലത്ത് പോകാതെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് പോകുന്നതാണെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു. ഈ വാഗ്ദാനത്തിന്റെ അർത്ഥം മറ്റൊന്നു

മല്ലെന്ന് വിചാരിക്കാം. ദൈവത്തിന്റെ അനന്തകാരുണ്യവും അവിടത്തേയ്ക്ക് പാപികളോടുള്ള അതിരറ്റ സ്‌നേഹവും അത്രമാത്രമാണ്.

ദൈവകാരുണ്യ ജപമാല

1935 സെപ്റ്റംബർ 13,14 തീയതികളിൽ ദൈവത്തിന്റെ കാരുണ്യത്തെ വിളിച്ചപേക്ഷിക്കുന്ന പ്രാർത്ഥനയുടെ ഫലം സിസ്റ്റർ ഫൗസ്റ്റീനായ്ക്ക് നമ്മുടെ കർത്താവ് കാണിച്ചുകൊടുത്തു. കാരുണ്യജപമാല പ്രാർത്ഥന ചൊല്ലേണ്ടരീതിയും പറഞ്ഞുകൊടുത്തത്. ‘സൗകര്യപ്പെടുമ്പോഴെല്ലാം, നീ ഈ പ്രാർത്ഥന ചൊല്ലണം.’ സാധാരണ ജപമാല ഉപയോഗിച്ചുകൊണ്ട് ഈ അനുഗ്രഹ
ജപമാല ചൊല്ലാവുന്നതാണ്.

ചൊല്ലേണ്ട രീതി:

ആദ്യമായി ‘സ്വർഗ്ഗസ്ഥനായ പിതാവേ’ ‘നന്മ
നിറഞ്ഞ മറിയമേ’ ‘വിശ്വാസപ്രമാണം’ എന്നിവ ചൊല്ലുക. ലോകം മുഴുവന്റെയും നമ്മുടെയും പാപപരിഹാരത്തിനായി ഇവ ചൊല്ലുക.

വലിയ മണികളിൽ

‘നിത്യപിതാവേ, അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും, ആത്മാവും ദൈവത്വവും, ഞങ്ങളുടെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങേയ്ക്ക് ഞാൻ കാഴ്ചവയ്ക്കുന്നു.’

ചെറിയമണികളിൽ

യേശുവിന്റെ അതിദാരുണമായ പീഡകളെപ്രതി ഞങ്ങളുടെയും ലോകമൊക്കെയുടെയും മേൽ കൃപയായിരിക്കേണമേ.

(പത്തുപ്രാവശ്യം ചൊല്ലുക)
അവസാനം (അഞ്ചുദശകങ്ങളും കഴിഞ്ഞ്)

‘പരിശുദ്ധനായ ദൈവമേ,
പരിശുദ്ധനായ ബലവാനേ,
പരിശുദ്ധനായ അമർത്യനേ,
ഞങ്ങളോടു ദയയായിരിക്കണമേ.’

വേറൊരവസരത്തിൽ കർത്താവ് സി. ഫൗസ്റ്റീനാ യോട്, ഈ പ്രാർത്ഥന തനിക്കെത്രയും ഇഷ്ട
മുള്ളതാണെന്ന് വെളിപ്പെടുത്തി. ഈ അനുഗ്രഹ ജപമാല ചൊല്ലുന്നയാളിനു വളരെയധികം ദൈവാനുഗ്രഹം ലഭിക്കുന്നതാണ്. ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും എന്റെ കരുണ ആ വ്യക്തിയെ സംരക്ഷിക്കുകയും ആശ്ലേഷിക്കുകയും ചെയ്യും. രക്ഷ പ്രാപിക്കു
വാനുള്ള അവസാന മാർഗ്ഗമായി വൈദികർ പാപികൾക്ക് ഇത് നിർദ്ദേശിച്ചുകൊടുക്കണം.
ഈ അനുഗ്രഹ ജപമാല പ്രാർത്ഥനക്കു പകരമുള്ളതല്ല. നമ്മുടെ കർത്താവു തന്നെ നിർദ്ദേശിച്ച് തന്നിട്ടുള്ളതുകൊണ്ട്  ദൈവകോപം ശമിപ്പിക്കുന്നതിന് ഇതുകൂടെക്കൂടെ ചൊല്ലുന്നത് അനുഗ്രഹപ്രദമായിരിക്കും. ദൈവകോപശമനത്തിനായി അനന്തകാരുണ്യവാനായ യേശുനാഥൻ തന്നെ ഈ പ്രാർത്ഥന ചൊല്ലുവാൻ ആവശ്യപ്പെട്ടിരിക്കുന്നതിനാൽ, അവിടത്തെ കാരുണ്യം നമ്മുടെ മേലും നമ്മുടെ കുടുംബങ്ങളുടെ മേലും, പാവപ്പെട്ട പാപികളുടെമേലും, കഠിന പാപികളുടെ മേലും, വൈദികരിലും, അർപ്പണ ജീവിതക്കാരുടെമേലും, ലോകമൊക്കെയുടെ മേലും വർഷിച്ചുതരുവാൻ ഈ കാരുണ്യത്തിന്റെ ജപമാല പ്രാർത്ഥന ഈ നാളുകളിൽ കൂടെക്കൂടെ ചൊല്ലുവാൻ എല്ലാവർക്കും സന്മനസ്സുണ്ടാകണമേ.

അനുഗ്രഹ ജപമാല പ്രാർത്ഥനയെ പ്പറ്റി യേശു സി. ഫൗസ്റ്റീനായോടു പറഞ്ഞത്:-

1.     ഞാൻ നിന്നെ പഠിപ്പിച്ച കാരുണ്യത്തിന്റെ ഈ ജപമാല പ്രാർത്ഥന നിരന്തരം ചൊല്ലുക.

2.     ആരെല്ലാം ഈ പ്രാർത്ഥന ചൊല്ലുന്നുവോ, അവരെല്ലാം എന്റെ വലിയ കരുണ പ്രാപിക്കും, പ്രത്യേകിച്ചും മരണസമയത്ത്.

3.     അവസാന രക്ഷാമാർഗ്ഗമായി പാപികൾക്ക് വൈദികർ ഇതിനെ നിർദ്ദേശിച്ചുകൊടുക്കണം.

4.     എത്രവലിയ കഠിനപാപിയായാൽ ത്തന്നെയും, ഒരിക്കലെങ്കിലും ഈ അനുഗ്രഹ ജപമാല പ്രാർത്ഥചൊല്ലിയാൽ എന്റെ അനന്തകാരുണ്യത്തിൽ നിന്നും കൃപ പ്രാപിക്കുന്നതാണ്. (കക 129)

5.     ഈ പ്രാർത്ഥന ചൊല്ലുന്ന ആത്മാക്കൾക്ക് എത്ര വലിയ അനുഗ്രഹങ്ങളാണ് ഞാൻ പ്രദാനം ചെയ്യുന്നത്! (കക 229)

6.     ഈ അനുഗ്രഹ ജപമാല പ്രാർത്ഥനവഴി നീ എന്താവശ്യപ്പെട്ടാലും ഞാൻ നൽകുന്നതാണ്.

7.     എന്റെ അനന്തകാരുണ്യത്തെപ്പറ്റി സമസ്തലോകവും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

8.     എന്റെ കരുണയിൽ ആശ്രയിക്കുന്നവർക്ക് ഗ്രഹിക്കുവാൻ സാധിക്കാത്ത തരത്തിലുള്ള കൃപാവരം നൽകുന്നതാണ്.

(ച.ആ. വലിയ മണികളിലും ചെറിയ മണികളിലും ചൊല്ലേണ്ട പ്രാർത്ഥനകൾ മനഃപാഠമാക്കിയാൽ എവിടെവച്ചും എപ്പോൾ വേണമെങ്കിലും ഈ അനുഗ്രഹജപമാല ചെല്ലാവുന്നതാണല്ലോ. ദൈവകോപശമനത്തിനായിട്ടുള്ള ഈ പ്രാർത്ഥന എത്രയും ഫലപ്രദമായ ഒന്നാണെന്ന് അനുഭവം തെളിയിച്ചുതരും)

1935 സെപ്റ്റംബർ 13-ാം തീയതി, ഒരു സ്ഥലത്തെ, അതിന്റെ തിന്മനിമിത്തം ശിക്ഷിക്കുന്നതിനായി ദൈവം അയച്ച ഒരു മാലാഖയേ സിസ്റ്റർ ഫൗസ്റ്റീന കാണുകയുണ്ടായി. ഇടിയും മിന്നലും മാലാഖയുടെ കയ്യിലുണ്ടായിരുന്നു. ആ സ്ഥലത്തെ നശിപ്പിക്കരുതേയെന്ന് മാലാഖയോട് സിസ്റ്റർ കേണപേക്ഷിച്ചു. പക്ഷേ യാതൊരു ഫലവുമുണ്ടായില്ല. തത്സമയം പരിശുദ്ധത്രീത്വം അവിടെ പ്രത്യക്ഷപ്പെട്ട് സിസ്റ്ററിന് ഒരു പ്രാർത്ഥന പറഞ്ഞുകൊടുത്തു. അത്ഭുതമെന്നു പറയട്ടെ, അത് ചൊല്ലിക്കഴിഞ്ഞപ്പോൾ ശിക്ഷ മാറ്റി
വയ്ക്കപ്പെട്ടു. ആ ഫലപ്രദമായ പ്രാർത്ഥന ഇപ്രകാരമാണ്:-

‘നിത്യപിതാവേ, ഞങ്ങളുടെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അവിടുത്തെ വത്സലപുത്രനും ഞങ്ങളുടെ രക്ഷകനുമായ കർത്താവ് ഈശോമിശിഹായുടെ തിരുശരീരവും, തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്ചയർപ്പിക്കുന്നു. യേശുവിന്റെ അതിദാരുണമായ പീഡാസഹനത്തെപ്രതി ഞങ്ങളുടെമേലും ലോകമൊക്കെയുടെ മേലും കൃപയായിരിക്കേണമേ.’

വി.കുർബാനയുടെ മുൻപിൽ പ്രവേശിക്കുമ്പോഴെല്ലാം അനുഗ്രഹത്തിന്റെ ഈ ജപമാല ചൊല്ലണമെന്നാണ് യേശുനാഥൻ സിസ്റ്ററിനോട് ആവശ്യപ്പെട്ടത്. ‘അതുദൈവകോപത്തെ ശമിപ്പിക്കുന്നു. പാപികളെ മാനസാന്തരപ്പെടുത്തുന്നു. ഈ ജപമാല പ്രാർത്ഥന ചൊല്ലുന്നവർക്ക് ഞാൻ ധാരാളം വരപ്രസാദങ്ങൾ നൽകും.’

നൊവേന

ദൈവകാരുണ്യത്തിന്റെ നൊവേന ദു:ഖവെള്ളിയാഴ്ച മുതൽ ഉയിർപ്പിനുശേഷം വരുന്ന ആദ്യ ഞായറാഴ്ച (പുതുഞായർ) വരെയാണു നടത്തേണ്ടത്.

‘ദൈവകാരുണ്യത്തോടുള്ള ഈ നൊവേന പ്രാർത്ഥന എഴുതി എടുക്കുവാനും ദൈവകാരുണ്യത്തിന്റെ തിരുനാളിന്റെ ഒരുക്കത്തിനായി, ദു:ഖവെള്ളിയാഴ്ച മുതൽ അതു നടത്തുവാനും യേശു എന്നോട് കല്പിച്ചു.’ എന്നു സിസ്റ്റർ ഫൗസ്റ്റീന എഴുതി.

‘ഈ ഒൻപതു ദിവസങ്ങളിൽ എന്റെ കരുണയുടെ അരുവിയിലേക്ക് നീ അവരെ കൊണ്ടുവരണം. അവർ അതിൽ നിന്നും അവരുടെ ജീവിതത്തിലെ പരീക്ഷണഘട്ടത്തിലും, പ്രത്യേകിച്ച് മരണസമയത്ത് ശക്തിയും ആശ്വാസവും അവർക്കാവശ്യമായ എല്ലാ ദൈവാനുഗ്രഹങ്ങളും ആവോളം കോരിയെടുക്കട്ടെ. ഓരോ ദിവസവും ഓരോ തരത്തിലുള്ള ആത്മാക്കളെ നീ നയിച്ചുകൊണ്ടുവരുകയും എന്റെ കരുണക്കടലിൽ മുക്കിഎടുക്കുകയും ചെയ്യുക. (ബു കക പേജ് 57)

ഈ’നൊവേനവഴി ആവശ്യപ്പെടുന്ന ഏതൊരു കാര്യവും ഞാൻ നൽകുമെന്നുള്ള കർത്താവിന്റെ വാഗ്ദാനം എന്നും  ഓർത്തിരിക്കട്ടെ, എന്ന് സിസ്റ്റർ എഴുതുന്നു. (ബു കക പേജ് 197)

ദൈവകാരുണ്യത്തോടുള്ള നൊവേന
(സി. ഫൗസ്റ്റീനായുടെ ഡയറിയിൽനിന്ന്)

ഒന്നാം ദിവസം

(മനുഷ്യവർഗ്ഗത്തെ മുഴുവനും, പ്രത്യേകിച്ച് സകല പാപികളെയും യേശുവിന്റെ കരുണക്കടലിൽ സമർപ്പിച്ച് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നു.)

ഇന്നു മനുഷ്യവർഗ്ഗത്തെ മുഴുവനും പ്രത്യേകിച്ച് സകല പാപികളേയും എന്റെ പക്കൽ കൊണ്ടുവന്ന് അവരെയെല്ലാം എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക, ആത്മാക്കൾ നശിച്ചുപോകുന്നതിൽ എനിക്കനുഭവപ്പെടുന്ന കഠിനമായ എന്റെ വേദനയിൽ നീ എന്നെ ആശ്വസിപ്പിക്കും.

ഏറ്റം കരുണയുള്ള യേശുവേ, ഞങ്ങളോട് എപ്പോഴും ക്ഷമിക്കുകയും ദയകാണിക്കുകയും ചെയ്യുന്നവനാണല്ലോ അങ്ങ്. ഞങ്ങളുടെ പാപത്തെ നോക്കാതെ, അങ്ങയുടെ അനന്തമായ നന്മയിലുള്ള ഞങ്ങളുടെ ശരണത്തിൽ ദൃഷ്ടിയുറപ്പിക്കുകയും, അങ്ങയുടെ ഏറ്റം ദയയുള്ള തിരുഹൃദയത്തിൽ ഞങ്ങൾക്കൊരിക്കലും വിട്ടുപിരിയാത്ത അഭയം തരികയും ചെയ്യണമെന്ന് പിതാവായ ദൈവത്തോടും പരിശുദ്ധാത്മാവായ ദൈവത്തോടും അങ്ങയെ ഐക്യപ്പെടുത്തുന്ന അങ്ങയുടെ സ്‌നേഹത്തോട് ഞങ്ങളപേക്ഷിക്കുന്നു.

നിത്യപിതാവേ, യേശുവിന്റെ തിരുഹൃദയത്തിന്റെ ദയയാൽ ഏറ്റം വലിയ പാപികളായ ഞങ്ങളോടും മനുഷ്യവർഗ്ഗം മുഴുവനോടും കരുണതോന്നണമേ. അങ്ങയുടെ തിരുസുതന്റെ ഏറ്റം സങ്കടകരമായ കഷ്ടതകളെപ്രതി അങ്ങ് ഞങ്ങളോടു കരുണകാണിക്കണമേ. അങ്ങനെ ഞങ്ങൾ നിത്യകാലവും അവിടുത്തെ അനന്തകരുണയുടെ സർവ്വശക്തിയെ വാഴ്ത്തിപ്പുകഴ്ത്തട്ടെ. ആമ്മീൻ
1 സ്വ. 1 ന. 1 ത്രി.

രണ്ടാം ദിവസം

(സകല വൈദികരുടെയും സന്യസ്തരുടെയും ആത്മാക്കളെ യേശുവിന്റെ കരുണയുടെ തിരുഹൃദയത്തിൽ അർപ്പിച്ച് പ്രാർത്ഥിക്കുക.)

ഇന്ന് സകല വൈദികരുടെയും സന്യസ്തരുടെയും ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവരികയും, ആഴമേറിയ എന്റെ കരുണക്കടലിൽ അവരെയെല്ലാം മുക്കിയെടുക്കുകയും ചെയ്യുക. അവരാണ് എന്റെ അതികഠിനമായ വേദനകൾ സഹിക്കുന്നതിനുള്ള ശക്തി പകർന്നുതന്നത്. കൈവഴികളിലൂടെ വെള്ളം വിതരണം ചെയ്യുന്ന പ്രകാരം അവരിലൂടെ എന്റെ കരുണ മനുഷ്യവർഗ്ഗത്തിനു മുഴുവനും ഒഴുക്കിക്കൊടുക്കുന്നു.

എത്രയും ദയാപരനായ യേശുവേ, സകല നന്മകളുടെയും ഉറവിടമേ, ജീവകാരുണ്യപ്രവർത്തികൾ അനുഷ്ടിക്കുവാനുള്ള അനുഗ്രഹം ഞങ്ങളിൽ വർദ്ധിപ്പിക്കണമേ. അതുവഴി ഞങ്ങൾ ചെയ്യുന്ന പ്രവർത്തികൾ മറ്റുള്ളവർ കണ്ട് കരുണയുടെ പിതാവിനെ സ്തുതിക്കുമാറാകട്ടെ.

നിത്യപിതാവേ, അവിടുത്തെ മുന്തിരിത്തോപ്പിലെ തിരഞ്ഞെടുക്കപ്പെട്ട വേലക്കാരായ വൈദികരുടെയും അർപ്പണജീവിതക്കാരുടെയും സമൂഹത്തിന്മേൽ അങ്ങയുടെ ദയാദൃഷ്ടി പതിക്കേണമേ. അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങളുടെ ശക്തിയാൽ അവരെ സമ്പന്നരാക്കണമേ. അങ്ങയുടെ പുത്രന്റെ തിരുഹൃദയത്തോടുള്ള സ്‌നേഹത്താൽ ആവരണം ചെയ്യപ്പെട്ട അവരിലേക്ക് അങ്ങയുടെ ശക്തിയും പ്രകാശവും ചൊരിയേണമേ. അതുവഴി അവർ മറ്റുള്ളവരെ രക്ഷയുടെ മാർഗ്ഗത്തിലേക്ക് ആനയിക്കുകയും ഏകസ്വരത്തിൽ അങ്ങയുടെ അനന്തമായ കാരുണ്യത്തെ അനവരതം പാടിസ്തുതിക്കുകയും ചെയ്യട്ടെ ആമ്മീൻ
(1 സ്വ. 1 ന. 1 ത്രി.)

മൂന്നാം ദിവസം

(വിശ്വസ്തയും ഭക്തിതീഷ്ണതയുമുള്ള എല്ലാ ആത്മാക്കളെയും യേശുവിന്റെ പക്കൽ കൊണ്ടുവന്ന് സമർച്ചിച്ച് പ്രാർത്ഥിക്കുക.)

വിശ്വസ്തയും ഭക്തിതീഷ്ണതയുമുള്ള എല്ലാ ആത്മാക്കളെയും എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ ആഴക്കടലിൽ മുക്കി എടുക്കുക. കുരിശും വഹിച്ചുകൊണ്ടുള്ള എന്റെ യാത്രയിൽ ഈ ആത്മാക്കൾ എന്നെ വളരെയധികം ആശ്വസിപ്പിച്ചവരാണ്. എന്റെ കയ്‌പേറിയ സഹനത്തിന്റെ ആഴക്കടലിൽ അവർ ആശ്വാസത്തിന്റെ തുള്ളികളായിരുന്നു.

അനന്ത കാരുണ്യവാനായ യേശുവേ, അങ്ങയുടെ കരുണയുടെ നിക്ഷേപത്തിൽ നിന്ന് ഞങ്ങളെല്ലാവർക്കും, ഓരോരുത്തർക്കും സമൃദ്ധമായ അളവിൽ പ്രസാദവരങ്ങൾ വർഷിച്ചുതരണമേ. ഞങ്ങളുടെ അഭയസ്ഥാനമായ അങ്ങയുടെ എത്രയും ദയയുള്ള തിരുഹൃദയത്തിലേക്ക് ഒരിക്കലും വേർപെടുത്താനാവാത്തവിധം ഞങ്ങളെ സ്വീകരിച്ചാലും. സ്വർഗ്ഗസ്ഥനായ പിതാവിനോടുള്ള സ്‌നേഹത്താൽ തീവ്രമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന അങ്ങയുടെ തിരുഹൃദയത്തെപ്രതി ഈ അനുഗ്രഹം അങ്ങയോട് ഞങ്ങൾ യാചിക്കുന്നു.

നിത്യപിതാവേ, അങ്ങയുടെ തിരുസുതന്റെ അനന്തരാവകാശികളെന്ന നിലയിൽ, അങ്ങയുടെ കൃപാകടാക്ഷം ഈ വിശ്വസ്ത ആത്മാക്കളുടെ മേൽ പതിയണമേ. യേശുവിന്റെ അതിദാരുണമായ പീഢകളെയോർത്ത് അങ്ങയുടെ വിലയേറിയ അനുഗ്രഹങ്ങൾ അവരിൽ വർഷിക്കുകയും, ഒരിക്കലും അവസാനിക്കാത്തതായ അങ്ങയുടെ സംരക്ഷണത്താൽ അവരെ ആവരണം ചെയ്യുകയും ചെയ്യണമേ. അങ്ങനെ അവർ അങ്ങയെ സ്‌നേഹിക്കുന്നതിൽ പരാജിതരാകാതെ അവർക്കു കിട്ടിയിരിക്കുന്ന വിശ്വാസമെന്ന നിധി നഷ്ടപ്പെടുത്താതെ സകല വിശുദ്ധന്മാരോടും സകല മാലാഖാമാരോടും ചേർന്ന് എന്നും അവിടുത്തെ അനന്തകാരുണ്യത്തെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും വാഴ്ത്തിസ്തുതിക്കട്ടെ.
ആമ്മീൻ.
1 സ്വ. 1 ന. 1 ത്രി.

നാലാംദിവസം

(എല്ലാ അവിശ്വാസികളെയും അജ്ഞാനികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുക)
ഇന്ന് എല്ലാ അവിശ്വാസികളേയും ഇതുവരെ എന്നെ അറിയാത്തവരേയും എന്റെ പക്കൽ കൊണ്ടുവരിക. എന്റെ കയ്‌പേറിയ പീഡാസഹനസമയത്ത് ഞാൻ അവരെപ്പറ്റി ചിന്തിച്ചിരുന്നു. അവർക്ക് ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന തീക്ഷ്ണത എന്റെ വേദനിക്കുന്ന ഹൃദയത്തെ ആശ്വസിപ്പിക്കുന്നു. എന്റെ കരുണയുടെ കടലിൽ അവരെ മുക്കി എടുക്കുക.

എത്രയും ആർദ്രവാനായ യേശുവേ, അങ്ങ് സമസ്തലോകത്തിന്റെയും ദീപമാണല്ലോ. ഇനിയും അങ്ങയെ അറിയാത്തവരുടെയും അവിശ്വാസികളുടെയും ആത്മാക്കളെ അങ്ങയുടെ എത്രയും അനുകമ്പയുള്ള തിരുഹൃദയത്തിൽ സ്വീകരിച്ച് അഭയം കൊടുത്താലും. അങ്ങയുടെ വരപ്രസാദക്കതിരുകളാൽ അവരെ പ്രകാശിപ്പിക്കുകയും അതുവഴി അവരും ഞങ്ങളോടൊത്തുചേർന്ന് അങ്ങയുടെ അത്ഭുതകരമായ കാരുണ്യത്തെ സ്തുതിക്കട്ടെ.

നിത്യപിതാവേ, യേശുവിന്റെ എത്രയും ആർദ്രതയുള്ള തിരുഹൃദയത്താൽ ആവരണം ചെയ്യപ്പെട്ട അവിശ്വാസികളുടെയും ഇതുവരെ അങ്ങയെ അറിയാത്ത ആത്മാക്കളുടെയും മേൽ അങ്ങയുടെ ദയാദൃഷ്ടി പതിക്കേണമേ. സുവിശേഷവെളിച്ചത്തിലേയ്ക്ക് അവരെ എല്ലാവരേയും ആനയിക്കേണമേ. അങ്ങനെ സ്‌നേഹിക്കുന്നത് എത്ര വലിയ ആനന്ദവും സന്തോഷവും ആശ്വാസവുമാണെന്ന് ഈ ആത്മാക്കൾ അറിയു ന്നില്ല. ഇവർക്കും അങ്ങയുടെ കരുണാസമൃദ്ധിയെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും പാടിസ്തുതിക്കുവാൻ ഇടയാക്കേണമേ. ആമ്മീൻ
1 സ്വ. 1 ന. 1 ത്രി.

അഞ്ചാം ദിവസം

(തിരുസഭാ മാതാവിൽ നിന്നും വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ യേശുവിന്റെ കരുണക്കടലിൽ സമർപ്പിച്ച് പ്രാർത്ഥിക്കുക. സഭകളുടെ ഐക്യത്തിനായിട്ടുള്ള ആഹ്വാനമാണ്.)

തിരുസഭാമാതാവിൽ നിന്ന് വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക. എന്റെ കയ്‌പേറിയ പീഡാനുഭവവേളയിൽ എന്റെ സഭയാകുന്ന ശരീരത്തെയും ഹൃദയത്തെയും അവർ കീറിമുറിച്ചു. അവർ സഭൈക്യത്തിലേക്ക് തിരിച്ചുവരുമ്പോൾ എന്റെ മുറിവുകളെ സൗഖ്യപ്പെടുത്തുകയും അതുവഴി എന്റെ വേദന ലഘൂകരിക്കപ്പെടുകയും ചെയ്യും.

എത്രയും ദയയുള്ള നന്മമാത്രമായ യേശുനാഥാ, പ്രകാശത്തെ അന്വേഷിക്കുന്നവർക്കാർക്കും അങ്ങ് അത് നിഷേധിക്കുകയില്ലല്ലോ. വേർപെട്ടുപോയ ഞങ്ങളുടെ ആത്മാക്കളെ അങ്ങയുടെ എത്രയും ആർദ്രമായ ഹൃദയത്തിൽ സ്വീകരിക്കേണമേ. അങ്ങയുടെ പ്രകാശക്കതിരിനാൽ അവരെല്ലാവരേയും സഭൈക്യത്തിലേക്ക് കൊണ്ടുവരികയും, അങ്ങയുടെ എത്രയും ദയയുള്ള തിരുഹൃദയത്തിൽ അഭയം നൽകി ഒരിക്കലും അവർ വേർപെട്ടുപോകാതിരിക്കുവാൻ പ്രത്യേകം സംരക്ഷിക്കുകയും ചെയ്യണമെ. അങ്ങനെ അവരും അങ്ങയുടെ കരുണാസമൃദ്ധിയെ എന്നും പാടിപ്പുകഴ്ത്തട്ടെ.

നിത്യപിതാവേ, ഞങ്ങളുടെ ഈ വേർപെട്ട്‌പോയ സഹോദരങ്ങളുടെ ആത്മാക്കൾമേൽ അങ്ങയുടെ ദയാദൃഷ്ടി പതിയണമെ. അങ്ങയുടെ തിരുസുതന്റെ സ്‌നേഹവും അവിടുന്ന് സഹിച്ച വേദനകളും അങ്ങ് തൃക്കൺപാർക്കണമേ. അവവഴിയായി, അന്ധമായി തെറ്റിൽ നിൽക്കുന്നവരുടെമേലും അങ്ങയുടെ കൃപാവരങ്ങളും ആശീർവാദങ്ങളും ദുരുപയോഗിക്കുന്നവരുടെമേലും, അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. അവർക്കുവേണ്ടി കൂടിയും ആണല്ലോ രക്ഷകൻ അതിദയനീയമായ വേദനകൾ സഹിച്ചത്. അവരെയും യേശുവിന്റെ എത്രയും അനുകമ്പയുള്ള തിരുഹൃദയം ആവരണം ചെയ്തിരിക്കയാണല്ലോ. അങ്ങയുടെ മഹത്തായ കരുണയെ അനവരതം പ്രകീർത്തിക്കുവാൻ അവരെയും അങ്ങയുടെ സന്നിധിയിലേക്ക് കൊണ്ടുവരണമെ. ആമ്മീൻ
1 സ്വ. 1 ന. 1 ത്രി.

ആറാം ദിവസം

(കൊച്ചുകുട്ടികളുടെയും, ശാന്തതയും എളിമയുള്ളവരുടെയും ആത്മാക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുക)

ഇന്നു കൊച്ചുകുട്ടികളുടെയും, ശാന്തതയും എളിമയുള്ളവരുടെയും ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കരുണയിൽ മുക്കിയെടുക്കുക. ഈ ആത്മാക്കളെല്ലാം എന്റെ ഹൃദയവുമായി ഏറ്റവുമധികം സാദൃശ്യമുള്ളവരാണ്. എന്റെ അതികഠിനമായ വേദനകളിൽ അവരെന്നെ ശക്തിപ്പെടുത്തി. എന്റെ ബലിപീഠങ്ങളിൾ ശ്രദ്ധാപൂർവ്വം ശുശ്രൂഷിക്കുന്ന ഭൂമിയിലെ മാലാഖമാരായി ഞാൻ അവരെ കണ്ടു. പ്രസാദവരങ്ങളുടെ സർവ്വസമ്പത്തും അവരുടെ മേൽ വർഷിക്കും. എത്രയും എളിമയുള്ള ആത്മാക്കളെ എന്റെ വിശ്വാസംകൊണ്ട് അനുഗ്രഹിക്കും.

എത്രയും ദയയുള്ള യേശുനാഥാ അങ്ങുതന്നെ കല്പിച്ചു: ‘ഞാൻ ഹൃദയശാന്തതയും എളിമയുള്ളവനുമാകയാൽ എന്നെ നോക്കി പഠിക്കുവിൻ’ എന്ന്. അവിടുത്തെ ആർദ്രമായ തിരുഹൃദയത്തിൽ കൊച്ചുകുട്ടികളുടെയും, എളിമയും ശാന്തതയുള്ളവരുടെയും ആത്മാക്കളെ സ്വീകരിച്ചാലും! ഈ ആത്മാക്കൾ സ്വർഗ്ഗീയപിതാവിന്റെ ഏറ്റം പ്രിയപ്പെട്ടവരും സ്വർഗ്ഗത്തെ മുഴുവൻ ആനന്ദഭരിതരാക്കുന്നവരുമാണ്. ദൈവത്തിന്റെ തിരുസിംഹാസനത്തിൻ മുമ്പാകെ സൗരഭ്യം വിതറുന്ന പൂച്ചെണ്ടുകളാണവർ. അവരുടെ മധുരസുഗന്ധമേറ്റ് ദൈവംതന്നെ സന്തോഷിച്ചാനന്ദിക്കുന്നു. ദൈവമായ യേശുവിന്റെ എത്രയും ദയയുള്ള തിരുഹൃദയത്തിൽ ഈ ആത്മാക്കൾക്ക് സ്ഥിരമായ അഭയമാണുള്ളത്. സ്‌നേഹത്തിന്റെയും കരുണയുടെയും മധുരസംഗീതം അവർ നിരന്തരം പാടുന്നു.

നിത്യപിതാവേ, എത്രയും അനുകമ്പയുള്ള യേശുവിന്റെ തിരുഹൃദയത്തിൽ അഭയം പ്രാപിച്ചിരിക്കുന്ന ശാന്തതയുള്ള ആത്മാക്കളുടെയും, കൊച്ചുകുട്ടികളുടെ ആത്മാക്കളുടെയുംമേൽ അവിടുത്തെ ദയാദൃഷ്ടി പതിയണമേ. അവിടുത്തെ തിരുസുതനോട് എത്രയും അടുത്ത സാദൃശ്യമുള്ളവരാണീ ആത്മാക്കൾ. ഈ ആത്മാക്കളുടെ പരിമളം ഭൂമിയിൽ നിന്നുയർന്ന് അവിടുത്തെ തിരുസിംഹാസനത്തിലെത്തുന്നു. എല്ലാ നന്മയുടെയും കരുണയുടെയും ഉറവിടമായ പിതാവേ, ഈ ആത്മാക്കളോടുള്ള അവിടുത്തെ സ്‌നേഹത്തെപ്രതിയും ഞാൻ യാചിക്കുന്നു:- സമസ്ത ലോകത്തെയും അനുഗ്രഹിക്കണമെ. എല്ലാ ആത്മാക്കളും ഒന്നടങ്കം അവിടുത്തെ കാരുണ്യത്തെ അനവരതം പ്രകീർത്തിക്കട്ടെ. ആമ്മീൻ
1 സ്വ. 1 ന. 1 ത്രി.

ഏഴാം ദിവസം

(എന്റെ കാരുണ്യത്തെ ആദരിക്കുകയും മഹത്വപ്പെടുത്തുന്നവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുക. പ്രത്യേക ശോഭയോടെ അവർ പ്രകാശിതരായിരിക്കും എന്ന് യേശു കല്പിക്കുന്നു.)

ഇന്ന്, എന്റെ കാരുണ്യത്തെ ആദരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കരുണയിൽ മുക്കിയെടുക്കുക. എന്റെ സഹനത്തിൽ ഏറ്റവുമധികം വേദനിക്കുകയും എന്റെ ചൈതന്യം ആഴമായി ഗ്രഹിച്ചിട്ടുള്ളവരുമാണീ ആത്മാക്കൾ. എത്രയും ദയയുള്ള എന്റെ ഹൃദയത്തിന്റെ ജീവിക്കുന്ന പ്രതിരൂപങ്ങളാണിവർ. വരാനിരിക്കുന്ന ജീവിതത്തിൽ പ്രത്യേകമായ ഒരു ശോഭയോടെ അവർ പ്രകാശിതരായിരിക്കും. അവരിലൊരാളുപോലും നിത്യനരകാഗ്നിയിൽ വീഴുകയില്ല. മരണസമയത്ത് വളരെ പ്രത്യേകമായ രീതിയിൽ അവരെ ഓരോരുത്തരെയും ഞാൻ സംരക്ഷിച്ചുകൊള്ളും.

എത്രയും ദയയുള്ള ദിവ്യനാഥാ, അവിടുത്തെ ഹൃദയം സ്‌നേഹം തന്നെയാണല്ലോ. അവിടുത്തെ കരുണയുടെ ശക്തി ആദരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന ആത്മാക്കളെ അങ്ങയുടെ ആദ്രമായ ഹൃദയത്തിൽ സ്വീകരിച്ചാലും! ദൈവത്തിന്റെ തന്നെ ശക്തിയാൽ ശക്തരാക്കപ്പെട്ടവരാണീ ആത്മാക്കൾ. ദു:ഖങ്ങളുടെ നടുവിലും അവിടുത്തെ കാരുണ്യത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഈ ആത്മാക്കൾ മുന്നോട്ടുപോകുന്നു.

ക്രിസ്തുവിനോടൈക്യപ്പെട്ടുകൊണ്ട് ഈ ആത്മാക്കൾ മാനവവംശത്തെ മുഴുവൻ അവരുടെ തോളുകളിൽ വഹിക്കുന്നു. ഈ ആത്മാക്കൾ കഠിനമായി വിധിക്കപ്പെടുകയില്ല. ഈ ലോകത്തിൽ നിന്ന് വേർപിരിയുമ്പോൾ അവിടുത്തെ കരുണ അവരെ ആശ്ലേഷിക്കും.
നിത്യപിതാവേ, അവിടുത്തെ ഏറ്റവും സവിശേഷമായ അനന്തകാരുണ്യത്തെ ആദരിക്കുകയും, പാടിപ്പുകഴ്ത്തുകയും, യേശുവിന്റെ എത്രയും ആർദ്രമായ തിരുഹൃദയത്താൽ ആവരണം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്ന ഈ ആത്മാക്കളുടെമേൽ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമെ. ഈ ആത്മാക്കൾ ജീവിക്കുന്ന സുവിശേഷങ്ങളാണ്. അവരുടെ ഹൃദയങ്ങൾ കാരുണ്യപ്രവർത്തികളാൽ നിറഞ്ഞിരിക്കുന്നു. അവരുടെ ഹൃദയങ്ങൾ സന്തോഷത്താൽ കരകവിഞ്ഞൊഴുകുന്നു. അത്യുന്നതനായ അവിടുത്തെ കാരുണ്യത്തിന്റെ സംഗീതം ആലപിക്കുന്നു. അങ്ങയിൽ അവർ അർപ്പിച്ചിരിക്കുന്ന പ്രത്യാശയ്ക്കും ശരണത്തിനുമനുസൃതമായി അവരോട് അവിടുത്തെ കാരുണ്യം കാണിക്കണമെയെന്ന്, ദൈവമേ, അങ്ങയോട് ഞാൻ യാചിക്കുന്നു. അവിടുത്തെ അനന്തമായ കാരുണ്യത്തെ വാഴ്ത്തിപ്പുകഴ്ത്തുന്നവരെ അവരുടെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്ത് സംരക്ഷിക്കുമെന്നുള്ള യേശുവിന്റെ വാഗ്ദാനം അവരിൽ നിറവേറട്ടെ. ആമ്മീൻ
1 സ്വ. 1 ന. 1 ത്രി.

എട്ടാം ദിവസം

(ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക)
ഇന്ന് ശുദ്ധീകരണസ്ഥലമായ തടവറയിൽ കിടന്ന് വേദനിക്കുന്ന ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക. എന്റെ രക്തത്തിന്റെ പ്രവാഹം അവരുടെ പൊള്ളിക്കുന്ന തീജ്വാലയെ തണുപ്പിക്കട്ടെ. ഈ ആത്മാക്കളെയെല്ലാം ഞാൻ വളരെയധികം സ്‌നേഹിക്കുന്നു. എന്റെ നീതിയ്ക്ക് അവർ പരിഹാരം ചെയ്യുകയാണ്. അവർക്കു മോചനം കൊടുക്കുവാനുള്ള ശക്തി നിങ്ങളിലാണുള്ളത്. എന്റെ സഭയുടെ ഭണ്ഡാഗാരത്തിലുള്ള എല്ലാ അനുഗ്രഹങ്ങളും സമാഹരിച്ച് അവർക്കുവേണ്ടി അർപ്പിക്കുക. അവർ അനുഭവിക്കുന്ന വേദനകൾ നീ അറിഞ്ഞിരുന്നെങ്കിൽ നീ നിന്റെ ആത്മാവിന്റെ ദാനങ്ങൾ അവർക്കായി നിരന്തരം സമർപ്പിച്ച് എന്റെ നീതി ആവശ്യപ്പെടുന്ന കടം വീട്ടുമായിരുന്നു.

ഏറ്റവും കരുണയുള്ള യേശുവേ, കരുണയാണ് അങ്ങ് ആഗ്രഹിക്കുന്നതെന്ന് അങ്ങ്തന്നെ അരുളി ചെയ്തിട്ടുണ്ടല്ലൊ. ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കളെയും അവിടുത്തെ എ്രതയും ആർദ്രതയുള്ള തിരുഹൃദയത്തിലേക്ക് ഞാൻ കൊണ്ടുവരുന്നു. അങ്ങേയ്ക്ക് എത്രയും പ്രിയങ്കരമായ ആത്മാക്കളാണെങ്കിലും നിന്റെ നീതിക്കനുസൃതമായി പരിഹാരമനുഷ്ടിക്കേണ്ടവരാണിവർ. അവരെ ശുദ്ധീകരിച്ചെടുക്കുന്ന തീജ്വാല അങ്ങയുടെ ഹൃദയത്തിൽ നിന്നും നിർഗ്ഗമിച്ച തിരുരക്തത്താലും തിരുജലത്താലും ശമിക്കട്ടെ. അങ്ങനെ ആസ്ഥലത്തെ അങ്ങയുടെ കാരുണ്യത്തിന്റെ ശക്തി പ്രകീർത്തിക്കപ്പെടട്ടെ.

നിത്യപിതാവേ, യേശുവിന്റെ എത്രയും ദയയുള്ള തിരുഹൃദയത്താൽ ആവരണം ചെയ്തിരിക്കുന്ന ശുദ്ധീകരണാത്മാക്കളുടെമേൽ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. യേശു അനുഭവിച്ച ഏറ്റം സങ്കടകരമായ വേദനകളെപ്രതിയും ഞാൻ അങ്ങയോടു യാചിക്കുന്നു, അങ്ങയുടെ നീതിയ്ക്ക് വിധേയരായിരിക്കുന്ന ഈ ആത്മാക്കളുടെമേൽ അങ്ങയുടെ കാരുണ്യം വെളിപ്പെടുത്തേണമേയെന്ന് അവിടുത്തെ വത്സലപുത്രനായ യേശുവിന്റെ തിരുമുറിവുകളിലൂടെ മാത്രം അവരെ വീക്ഷിക്കണമേയെന്നും യാചിക്കുന്നു. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും യാതൊരു അതിരുമില്ലെന്ന് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. ആമ്മീൻ
1 സ്വ. 1 ന. 1 ത്രി.

ഒൻപതാം ദിവസം

(ആദ്ധ്യാത്മിക മന്ദതയിൽ കഴിയുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക)
ആദ്ധ്യാത്മിക മന്ദതയിൽ കഴിയുന്ന ആത്മാക്കളെ എന്റെ പക്കൽ കൊണ്ടുവന്ന് എന്റെ കാരുണ്യത്തിന്റെ കടലിൽ മുക്കിെയടുക്കുക. എന്റെ ഹൃദയത്തെ മുറിപ്പെടുത്തി വളരെയധികം വേദനിപ്പിക്കുന്ന ആത്മാക്കളാണിവർ. ഗത്സമേൻ തോട്ടത്തിൽ വച്ച് എന്റെ ആത്മാവ് തീവ്രമായ വേദന അനുഭവിച്ചത് ഈ മന്ദഹൃദയരായ ആത്മാക്കളെപ്രതിയാണ്; ‘പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് അകന്നുപോകട്ടെ’യെന്ന് മനോവ്യഥയോടെ പ്രാർത്ഥിച്ചത് ഈ ആത്മാക്കൾ കാരണമാണ്. അവർക്ക് രക്ഷപെടാനുള്ള മാർഗ്ഗം എന്റെ കാരുണ്യത്തിലേക്ക് ഓടിവന്ന് ശരണപ്പെടുക എന്നതാണ്.

എത്രയും ദയയുള്ള യേശുവേ, അങ്ങ് കരുണതന്നെയാണല്ലോ. അങ്ങയുടെ എത്രയും ദയയുള്ള തിരുഹൃദയത്തിലേക്ക് ആദ്ധ്യാത്മിക മന്ദത പ്രാപിച്ചിരിക്കുന്ന ആത്മാക്കളെ ഞാൻ സമർപ്പിച്ചുകൊള്ളുന്നു. മൃതശരീരങ്ങളെപ്പോലെ ആറിത്തണുത്ത് മരവിച്ച ആത്മാക്കളെ അങ്ങയുടെ സ്‌നേഹജ്വാലയാൽ ഒരിക്കൽകൂടി എരിയിക്കണമെ. ഏറ്റവും കാരുണ്യമുള്ള യേശുവേ, അവിടുത്തെ കരുണയുടെ മഹനീയശക്തി ഇവരിൽ പ്രവർത്തിപ്പിക്കണമെ. അങ്ങയുടെ സ്‌നേഹത്തിന്റെ തീക്ഷ്ണതയിലേക്ക് ഇവരെ ആനയിക്കേണമേ. പരിശുദ്ധമായ സ്‌നേഹത്തിന്റെ ദാനം അവരിൽ വർഷിക്കണമെ; എന്തെന്നാൽ യാതൊ ന്നും അവിടുത്തെ ശക്തിക്കതീതമല്ലല്ലോ.

നിത്യപിതാവേ, ആദ്ധ്യാത്മിക മന്ദത ബാധിച്ച ആത്മാക്കളുടെമേൽ അവിടുത്തെ ദയാദൃഷ്ടി പതിയണമെ. അവരും യേശുവിന്റെ എത്രയും ആർദ്രതയുള്ള തിരുഹൃദയത്താൽ ആവരണം ചെയ്യപ്പെട്ടവരാണല്ലോ. അനന്തകാരുണ്യവാനായ പിതാവേ, അങ്ങയുടെ വത്സലപുത്രന്റെ കയ്‌പേറിയ വേദനകളെപ്രതിയും കുരിശിലെ മൂന്നുമണിക്കൂർ നേരത്തെ അതിദാരുണമായ സഹനത്തെപ്രതിയും ഞാൻ അങ്ങയോട് യാചിക്കുന്നു. അവരും അങ്ങയുടെ അഗാധമായ കാരുണ്യത്തെ പാടിപുകഴ്ത്തുവാൻ സംഗതിയാക്കണമെയെന്ന്.
ആമ്മീൻ
1 സ്വ. 1 ന. 1 ത്രി.

സിസ്റ്റർ ഫൗസ്റ്റീനായുടെ ഡയറിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രാർത്ഥനകൾ
ദൈവകാരുണ്യത്തെപ്പറ്റിയുള്ള സ്തുതിപ്പുകൾ
ദൈവത്തിന്റെ സ്‌നേഹം ഒരു പുഷ്പമാകുന്നു. കാരുണ്യം അതിന്റെ ഫലവും!
സംശയിക്കുന്ന ആത്മാക്കൾ ദൈവത്തിന്റെ കാരുണ്യത്തെപ്പറ്റിയുള്ള ഈ കീർത്തനങ്ങൾ വായിച്ച് വിശ്വസിക്കട്ടെ.

പിതാവായ ദൈവത്തിന്റെ മടിയിൽ നിന്നും നിർഗ്ഗമിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഗ്രഹിക്കുവാനാകാത്ത മാഹാരഹസ്യമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

വി. ത്രിത്വത്തിന്റെ രഹസ്യത്തിൽ നിന്നും പുറപ്പെടുന്ന ദൈവത്തിന്റെ കാരുണ്യമേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

മാനുഷികമോ അമാനുഷികമോ ആയ ബുദ്ധിക്ക് അഗ്രാഹ്യമായ ദൈവത്തിന്റെ കാരുണ്യമേ………..

എല്ലാ ജീവനും ആനന്ദവും പുറപ്പെടുന്ന ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ………
സ്വർഗ്ഗത്തേക്കാൾ മഹത്തായ ദൈവത്തിന്റെ കാരുണ്യമേ………..

അത്ഭുതങ്ങളുടെ ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവത്തിന്റെ കാരുണ്യമേ…….
വചനം മാംസമായി നമ്മോടുകൂടെ വസിച്ച ദൈവത്തിന്റെ കാരുണ്യമേ……
കുന്തത്താൽ കുത്തിത്തുറക്കപ്പെട്ട യേശുവിന്റെ ഹൃദയത്തിൽ നിന്നും നിർഗ്ഗമിച്ച ദൈവത്തിന്റെ കാരുണ്യമേ………

വി.കുർബ്ബാന സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……..
പരിശുദ്ധ സഭാസ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ………
ജ്ഞാനസ്‌നാനമെന്ന കൂദാശയിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ…………
യേശുവിൽ നമ്മുടെ നീതീകരണമായ ദൈവത്തിന്റെ കാരുണ്യമേ……….
നമ്മുടെ ജീവിതത്തെ മുഴുവൻ പിൻതുടരുന്ന ദൈവത്തിന്റെ കാരുണ്യമേ………….
മരണനേരം പ്രത്യേകമായി ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……..
അമർത്യത നൽകി ഞങ്ങളെ ശക്തിപ്പെടുത്തുന്ന ദൈവത്തിന്റെ കാരുണ്യമേ………
ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞങ്ങളെ അനുഗമിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

നിത്യനരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്ന ദൈവത്തിന്റ കാരുണ്യമേ………..
കഠിനപാപികളുടെ മാനസാന്തരത്തിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ……….
മാലാഖമാർക്ക് അത്ഭുതവും വിശ്വാസികൾക്ക് അഗ്രാഹ്യവുമായ ദൈവത്തിന്റെ കാരുണ്യമേ………

ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും വച്ച് ഏറ്റം ആഴമേറിയ ദൈവത്തിന്റെ കാരുണ്യമേ……..

എല്ലാ ക്ലേശങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ………..
ഞങ്ങളുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവത്തിന്റെ കാരുണ്യമേ………..

ഇല്ലായ്മയിൽ നിന്ന് അസ്തിത്വത്തിലേക്ക് വിളിച്ച ദൈവത്തിന്റെ കാരുണ്യമേ…………
ദൈവത്തിന്റെ എല്ലാ പ്രവർത്തികളുടെയും മകുടമായ ദൈവത്തിന്റെ കാരുണ്യമേ………..
ഞങ്ങളെല്ലാവരും എപ്പോഴും ആമഗ്നരായിരിക്കുന്ന ദൈവത്തിന്റെ കാരുണ്യമേ…………………
വേദനിക്കുന്ന ഹൃദയങ്ങൾക്ക് മധുരാശ്വാസമായ ദൈവത്തിന്റെ കാരുണ്യമേ……………..
നിരാശരായ ആത്മാക്കളുടെ ഏകശരണമായ ദൈവത്തിന്റെ കാരുണ്യമേ…………..
ഭയത്തിന്റെ മദ്ധ്യത്തിൽ ഹൃദായാശ്വാസമായ വൈത്തിന്റെ കാരുണ്യമേ……………….
പുണ്യാത്മാക്കളുടെ ആനന്ദവും പാരവശ്യവുമായ ദൈവത്തിന്റെ കാരുണ്യമേ……….
എല്ലാ പ്രവർത്തികൾക്കും ഉത്തേജനം നൽകുന്ന ദൈവത്തിന്റെ കാരുണ്യമേ…………….
അനന്തകാരുണ്യത്തിന്റെ ഉറവിടമായ നിത്യപിതാവായ ദൈവമേ, സഹാനുഭൂതിയുടെ അക്ഷയപാത്രമേ, ദയയോടെ ഞങ്ങളെ കടാക്ഷിക്കുകയും നിന്റെ കാരുണ്യം ഞങ്ങളിൽ വർദ്ധിപ്പിക്കുയും ഞങ്ങളുടെ പ്രയാസങ്ങളിൽ നിരാശരും മ്ലാനവദനരുമാകാതെയും, കാരുണ്യവും സ്‌നേഹവും തന്നെയായ അങ്ങയുടെ തിരുമനസ്സിന് കൂടുതൽ ആത്മവിശ്വാസത്തോടെ ഞങ്ങളെത്തന്നെ സമർപ്പിക്കുവാൻ ശക്തമാക്കേണമെ.
ഓ, അഗ്രാഹ്യവും അനന്തവുമായ ദൈവത്തിന്റെ കാരുണ്യമേ!

യോഗ്യതയോടെ ആർക്ക് അങ്ങയെ ആരാധിക്കുവാൻ കഴിയും?
അങ്ങേയറ്റം നന്മമാത്രമായ സർവ്വശക്തനായ ദൈവമേ, അങ്ങ് മാത്രമാണ് പാപികളുടെ മധുര പ്രതീക്ഷ. ഭൂമിയും കടലും നക്ഷത്രങ്ങളും അഗ്ര്യാഹ്യമായ ദൈവത്തിന്റ കാരുണ്യത്തോട് ഒത്തുചേർന്ന് അതിമനേഹരമായ ഒരു സംഗീതസ്തുതിപ്പായിത്തീരുന്നു.

ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്

ഒരനുസ്മരണം
സി. ഫൗസ്റ്റീന രേഖപ്പെടുത്തിയിരിക്കുന്ന നമ്മുടെ കർത്താവിന്റ വചനങ്ങൾ:-
‘എനിക്കു ദാഹിക്കുന്നു.’ വ്യാകുലയായ മാതാവേ, കർത്താവിന്റെ തിരുമുറിവുകളെ എന്റെ മനസ്സിൽ പതിച്ചുറപ്പിക്കണമെ.

‘3 മണിക്ക് നിങ്ങൾ എന്റെ കരുണക്കുവേണ്ടി അപേക്ഷിക്കുക. പ്രത്യേകിച്ച് പാപികൾക്കുവേണ്ടി: ഒരു നിമിഷനേരേത്തേക്ക് മാത്രമാണെങ്കിലും എന്റെ പീഢാനുഭവത്തിലേക്ക് ആഴ്ന്നിറങ്ങുക. സഹനസമയത്ത് എല്ലാവരാലും പരിത്യക്തനായ എന്റെ അവസ്ഥയേപ്പറ്റി ധ്യാനിക്കുക.’
‘സമസ്തലോകത്തിനും വേണ്ടിയുള്ള എന്റെ അനന്തകാരുണ്യത്തിന്റെ മണിക്കൂറാണിത്. എന്റെ മരണകരമായ ദു:ഖത്തിൽ  പങ്കാളികളാകുവാൻ ഞാൻ നിങ്ങളെ അനുവദിക്കും. എന്റെ പീഢാനുഭവത്തെ ഓർത്ത് സമർപ്പിക്കുന്ന ആത്മാവിന്റെ ഏതു യാചനയും ഞാൻ നിരസിക്കുകയില്ല.’
എന്റെ മകളേ, നിന്നെ ഞാൻ ഓർമ്മിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് ക്ലോക്കിൽ മൂന്നു മണിയടിക്കുമ്പോഴൊക്കയും എന്റെ കരുണയെ ആരാധിച്ച്, സ്തുതിച്ചുകൊണ്ട് അതിൽ പരിപൂർണ്ണമായി ധ്യാനിച്ചിരിക്കുക. മനുഷ്യവർഗം മുഴുവനും വേണ്ടി പ്രത്യേകിച്ച് പാവപ്പെട്ട പാപികൾക്കുവേണ്ടി ദൈവത്തിന്റെ കാരുണ്യശക്തിയോട് പ്രാർത്ഥിക്കുക. കാരണം, എല്ലാ ആത്മാക്കൾക്കും വേണ്ടി അതിവിശാലമായി തുറക്കപ്പെട്ട കാരുണ്യത്തിന്റെ മണിക്കൂറാണിത്. ഈ അനുഗ്രഹത്തിന്റെ മണിക്കൂറിൽ നിനക്കോ മറ്റുള്ളവർക്കുവേണ്ടിയോ അപേക്ഷിച്ചു പ്രാർത്ഥി ക്കുന്ന ഏതുകാര്യവും, ആവശ്യപ്പെടുന്നതിനാൽ തന്നെ പ്രാപിക്കാവുന്നതാണ്. സമസ്ത ലോകത്തിനും വേണ്ടിയുള്ള കൃപയുടെ മണിക്കൂറാണിത്. നീതിയുടെമേൽ വിജയം നേടിയ കരുണയുടെ മണിക്കൂർ.’

‘എന്റെ മകളേ, നിയമം നിന്നെ അനുവദിക്കുന്ന പക്ഷം ഈ മണിക്കൂറിൽ സ്ലീബാപാത നടത്തുവാൻ കഴിവിന്റെ പരമാവധി നീ ശ്രമിക്കുക. ഈ കുരിശിന്റെ വഴി നടത്തുവാൻ നിനക്ക് സാധിക്കുന്നില്ലെങ്കിൽ ഒരു നിമിഷം ചാപ്പലിൽ പോയി വി. കുർബാനയിൽ എഴുന്നെള്ളിയിരിക്കുന്ന കരുണനിറഞ്ഞ എന്റെ ഹൃദയത്തെ ആരാധിക്കുക. അതിനും സാദ്ധ്യമല്ലെങ്കിൽ, ഒരു നിമിഷനേരത്തേക്കായാലും എന്റെ അനന്തകാരുണ്യത്തോടുള്ള പ്രാർത്ഥനയിൽ മുഴുകുക.’

‘എല്ലാ സൃഷ്ടികളും എന്റെ കരുണയെ ബഹുമാനിക്കണമെന്ന് ഞാനാവശ്യപ്പെടുന്നു. ഈ മഹാ രഹസ്യത്തെ ഏറ്റവും ആഴത്തിൽ ഗ്രഹിക്കുവാനുള്ള കൃപാവരം നിനക്ക് ഞാൻ നൽകിയിരിക്കുന്നതിനാൽ ആദ്യം നീ തന്നെ ഇതിനെ ബഹുമാനിക്കണം.’                
ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചൊല്ലാവുന്ന ഉചിതമായ പ്രാർത്ഥനകൾ
യേശുവേ, സമസ്തലോകത്തിനും ജീവന്റെ ഉറവിടവും കരുണയുടെ കടലും തുറന്നുകൊണ്ടാണല്ലോ അങ്ങ് മരണം കൈവരിച്ചത്. ജീവന്റെ സംഭരണിയും , അനന്തകാരുണ്യത്തിന്റെ ഉറവിടവുമായ യേശുവേ, സർവ്വലോകത്തെയും അവിടുന്ന് ആവരണം ചെയ്യണമെ. അങ്ങയുടെ അനുഗ്രഹങ്ങൾ പൂർണ്ണമായി ചൊരിയണമേ.'(ബു കഢ പേ 50)
യേശുവിന്റെ ഹൃദയത്തിൽ നിന്നും ഞങ്ങൾക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു. (ബു ക പേ 35)
ദൈവമാതാവിനോടുള്ള സമർപ്പണം

മറിയമേ, എന്റെ രാജ്ഞീ, എന്റെ അമ്മേ, ഞാൻ എന്നെത്തന്നെ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു. ഞാനും എനിക്കുള്ള സമസ്തവും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേൽവസ്ത്രം കൊണ്ട് എന്നെ മറയ്‌ക്കേണമേ.എന്നെ അങ്ങയുടെ ഒരു പൈതലായി
സംരക്ഷിക്കുകയും എന്റെ ആതാമാവിനെ സ്വർഗ്ഗത്തിൽ യേശുവിന്റെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നതിനെയെല്ലാം വിശുദ്ധീകരിക്കണമെ. അവ വഴിയായി ലോകത്തേയും ആത്മാക്കളേയും യേശുനാഥൻ രക്ഷിക്കുവാൻ കനിയട്ടെ. ആമ്മീൻ.

സുകൃതജപങ്ങൾ

മറിയമേ, പാപരഹിതയായി യേശുവിനെ ഗർഭം ധരിച്ചവളേ, അങ്ങയിൽ ശരണപ്പെടുന്നവർക്കുവേണ്ടി പ്രാർത്ഥിക്കണമെ. (മൂന്നു പ്രാവശ്യം)
മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
പരിശുദ്ധ കന്യകമറിയത്തിന്റെ
അമലോത്ഭവഹൃദയജപമാല
ചൊല്ലേണ്ട രീതി:
ആദ്യം, നമ്മുടെ രക്ഷകനായ യേശുവിന്റെ അഞ്ച് തിരുമുറിവുകളുടെ സ്തുതിക്കായി അഞ്ച് പ്രാവശ്യം കുരിശുവരയ്ക്കുക.
സാധാരണ ജപമാലയുടെ വലിയമണിയിൽ ചൊല്ലേണ്ടത്:
വ്യാകുലയായ മറിയത്തിന്റെ അമലോത്ഭവ ഹൃദയമെ, അങ്ങയിൽ ആശ്രയിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ.
ചെറിയ മണിയിൽ ചൊല്ലേണ്ടത്:
പരിശുദ്ധ അമ്മേ, അങ്ങയുടെ അമലോത്ഭവഹൃദയത്തിലെ സ്‌നേഹാഗ്നിയാൽ ഞങ്ങളെ കാത്തുരക്ഷിക്കണമെ.
അതിനുശേഷം മൂന്നു പ്രാവശ്യം ത്രിത്വസ്തുതി ചൊല്ലുക.
ദൈവമാതാവേ അങ്ങയുടെ സ്‌നേഹാഗ്നിയുടെ അനുഗ്രഹീതമായ ഫലം മനുഷ്യവർഗ്ഗം മുഴുവന്റെമേൽ, ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ചൊരിയണമെ. ആമ്മീൻ
‘എന്റെ മക്കളേ, എന്റെ തിരുസുതന്റെ കരം പ്രഹരിക്കുവാൻ നീട്ടിക്കഴിഞ്ഞു. അവിടുത്തെ തടയുവാൻ പ്രയാസമാണ്. എന്നോട് സഹകരിക്കുക, സഹായത്തിനുവേണ്ടി എന്റെ സ്‌നേഹാഗ്നി നിങ്ങൾ യാചിക്കുകയാണെങ്കിൽ, ലോകം നശിക്കാതിരിക്കും.’
(അംഗീകൃത ഉറവിടങ്ങളിൽ നിന്ന്)

ദൈവകോപം ശമിപ്പിക്കുന്നതിനായി യേശു സി. ഫൗസ്റ്റീനായെ പഠിപ്പിച്ച പ്രാർത്ഥന
നിത്യപിതാവേ, അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട പുത്രനും ഞങ്ങളുടെ രാജാവും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും, ആത്മാവും, ദൈവത്വവും ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങേയ്ക്ക് ഞാൻ സമർപ്പിച്ചു കൊള്ളുന്നു. യേശുവിന്റെ ഏറ്റം സങ്കടകരമായ പീഡകളേപ്രതി ഞങ്ങളുടെമേലും, ലോകം മുഴുവന്റെയും മേലും കൃപയായിരിക്കണമെ.
(ബു 1/196-197)

യേശുവിന്റെ തിരുത്തോളിലെ തിരുമുറിവ്
(ക്ലെയർവൗക്‌സിലെ എഴുത്തുചുരുളുകളിൽ കാണുന്ന ഒരു സംഭവം: ഒരിക്കൽ വി. ബർണാർഡ് നമ്മുടെ കർത്താവിനോട് ‘ആരാലും എഴുതപ്പെടാത്ത, അങ്ങയുടെ ഏറ്റവും വലിയ സഹനം ഏതായിരുന്നു’ എന്ന് ചോദിച്ചു. നമ്മുടെ കർത്താവ് ഇപ്രകാരം മറുപടി പറഞ്ഞു. ‘കുരിശും വഹിച്ചുകൊണ്ടുപോയ ആ വേദനയുടെ വഴിയിൽ എന്റെ തോളിൽ വളരെ ഗുരുതരമായ ഒരു മുറിവ് ഏറ്റവും വലിയ വേദനയെ ഉളവാക്കിയിരുന്നു. മറ്റു മുറിവുകളേക്കാൾ വേദനാകരമായിരുന്നു ഇത്. മറ്റാരും ഇത് അറിയാത്തതിനാൽ ഇതുവരെ ആരും അത് രേഖപ്പെടുത്തിയിട്ടില്ല. ഈ മുറിവിനെ ഭക്തിപൂർവ്വം ആധരിക്കുക. ഈ മുറിവിന്റെ യോഗ്യതയാലും ശ്രേഷ്ഠതയാലും നീ ആവശ്യപ്പെടുന്ന എന്തും ഞാൻ തരുന്നതാണ്. ഈ മുറിവിനെ ആദരിക്കുന്ന ഏവരുടെയും ലഘുപാപങ്ങൾ പൂർണ്ണമായി ക്ഷമിക്കപ്പെടുകയും അവരുടെ മാരകപാപങ്ങൾ മറന്നുകളയുകയും ചെയ്യും.)

തിരുത്തോളിലെ മുറിവിനോടുള്ള പ്രാർത്ഥന
അതിരറ്റ സ്‌നേഹമുള്ള ദിവ്യഈശോയെ, പ്രശാന്തനായ ദൈവത്തിന്റെ കുഞ്ഞാടേ, കഠിനപാപിയായ ഞാൻ അങ്ങയുടെ തിരുത്തോളിലെ തിരുമുറിവിനെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നു. അങ്ങയുടെ എത്രയും അനുഗ്രഹീതമായ ശരീരത്തിൽ ഏറ്റ മറ്റ് മുറിവുകളേയുംകാൾ കുരിശുവഹിച്ചുകൊണ്ടുള്ള യാത്രയിൽ കൂടുതൽ വേദന അനുഭവിച്ചത് ഈ തിരുമുറിവിൽ നിന്നാണല്ലോ. ഞാൻ അങ്ങയെ ആരാധിക്കുന്നു. ഏറ്റവുംവേദന അനുഭവിച്ച യേശുവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഞാൻ പ്രാർത്ഥിക്കുകയും അങ്ങയെ മഹത്വപ്പെടുത്തുകയും ഏറ്റവും വേദനാകരമായ ഈ തിരുമുറിവിനെപ്രതി അങ്ങയോട് നന്ദി പറയുകയും ചെയ്യുന്നു. അതിരറ്റ വേദനയെയും കുരിശിന്റെ ഭാരത്താലുള്ള തീവ്രമായ സഹനത്തേയും പ്രതി പാപിയായ ഞാൻ അങ്ങയോട് യാചിക്കുന്നു: എന്റെ എല്ലാ മാരകപാപങ്ങളും ലഘുപാപങ്ങളും മോചിക്കണമെ. കുരിശിന്റെ പാതയിലൂടെ എന്നെ സ്വർഗ്ഗത്തിലേക്ക് നയിക്കുമാറാകണമെ. ആമ്മീൻ.

(താഴെ കൊടുത്തിരിക്കുന്ന പ്രാർത്ഥന കുടുംബത്തിൽ ഒരാളെങ്കിലും ദിവസേന ഒരു പ്രാവശ്യമെങ്കിലും ചൊല്ലിയാൽ, കാരുണികനായ യേശു ആ കുടുംബത്തെ മുഴുവനായും രക്ഷിക്കുന്നതാണെന്ന് സിസ്റ്റർ ഫൗസ്റ്റീനായോട് പറഞ്ഞിട്ടുണ്ട്.)
‘എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്തകാരുണ്യത്തിന് സമർപ്പിച്ചു
കൊള്ളുന്നു.’

ദൈവകാരുണ്യത്തോടുള്ള ഒരു പ്രാർത്ഥന
(ദൈവദാസി സി.ഫൗസ്റ്റീനായുടെ
ഡയറിയിൽ നിന്ന് എടുത്ത് എഴുതിയ
പ്രാർത്ഥന. ബു ഢ പേ 143)

പരമകാരുണ്യവാനായ ദൈവമെ, അനന്തനന്മയെ, ഇന്ന് ലോകം മുഴുവനും ക്ലേശങ്ങളുടെ ആഴക്കടലിൽ നിന്നുകൊണ്ട് അവിടുത്തെ കാരുണ്യത്തോട് കേഴുന്നു – അങ്ങയുടെ ദയയോട് വിളിച്ചപേക്ഷിക്കുന്ന – അതിന്റെ അതിശക്തമായ എല്ലാ ദുഃഖങ്ങളിൽ നിന്ന് നിലവിളിക്കുന്നു. കൃപാലുവായ ദൈവമെ, തിരസ്‌കൃതമായ ഈ ലോകത്തിന്റെ പ്രാർത്ഥന അങ്ങ് നിരസിക്കരുതെ. ഞങ്ങളുടെ ഗ്രഹണശക്തിക്കതീതമായ അനന്തനന്മയെ, ഞങ്ങളുടെ ക്ലേശങ്ങളും ദുരിതങ്ങളും അങ്ങേയറ്റം അനുഭവിച്ചറിഞ്ഞ സ്‌നേഹനാഥാ, ഞങ്ങളുടെ തന്നെ ശക്തിയാൽ അങ്ങയുടെ പക്കലേക്ക് ഞങ്ങൾ വരുവാൻ തികച്ചും അശക്തരാണ്. ആകയാൽ, അങ്ങയുടെ കൃപാവരം മുൻകൂട്ടിതന്ന്, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ വർദ്ധിപ്പിച്ച്, വിശ്വസ്തതാപൂർവ്വം ഞങ്ങളുടെ ജീവിതകാലം മുഴുവനും, പ്രത്യേകിച്ച് മരണസമയത്ത് അങ്ങയുടെ തിരുവിഷ്ടം നിറവേറ്റുവാൻ അനുഗ്രഹിക്കണമേ. അങ്ങയുടെ അനന്തശക്തി-സർവ്വശക്തി ഞങ്ങളുടെ രക്ഷയുടെ ശത്രുക്കൾക്ക് എതിരായി നിൽക്കുന്ന പരിചയായിരിക്കേണമേ. അവിടുത്തെ മക്കളെന്ന നിലയിൽ, ഉറച്ചവിശ്വാസത്തോടെ അങ്ങയുടെ രണ്ടാമത്തെ വരവിനായി, അങ്ങേയ്ക്കുമാത്രം അറിയാവുന്ന ആ ദിവസത്തെ, പ്രത്യാശയോടെ കാത്തിരിക്കട്ടെ. നിരവധി തിന്മകളാൽ നിറഞ്ഞവരാണെങ്കിലും അവിടുന്ന് ഞങ്ങളോട് ചെയ്ത വാഗ്ദാനങ്ങൾ ഞങ്ങൾക്ക് ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു. അങ്ങയുടെ അനന്തകാരുണ്യഹൃദയത്തിലൂടെ, അതിലൂടെ തുറന്നുതന്ന വാതിലിലൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കട്ടെ. ആമ്മീൻ.

ദൈവദാസി സി.ഫൗസ്റ്റീനായുടെ പ്രാർത്ഥന
യേശുവേ, കഷ്ടപ്പാടുകൾ സഹിക്കുന്നതിൽ എന്നെ തനിച്ചാക്കല്ലേ. ഞാൻ എത്ര ബലഹീനയാണെന്ന് അങ്ങേയ്ക്ക് അറിയാമല്ലൊ. ഞാൻ തിന്മയുടെ പടുകുഴിയിൽ കിടക്കുന്ന ഒന്നുമില്ലായ്മ മാത്രമാകുന്നു. അങ്ങ് എന്നെ തനിച്ചു വിടുകയാണെങ്കിൽ ഞാൻ വീഴും. അതെനിക്ക് എത്ര ആകസ്മികമായിരിക്കും! ഓ കർത്താവേ, ഞാൻ ഒരു ശിശുവാണ്. എനിക്കു സ്വന്തമായി ഒന്നും ചെയ്യാൻ സാധ്യമല്ല. എന്നുവരികിലും, ഞാൻ എന്നെത്തന്നെ പരിപൂർണ്ണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞാൻ അങ്ങയിൽ ശരണപ്പെടുന്നു. എന്റെ ക്ലേശങ്ങളും വേദനകളും ഒന്നും കുറച്ചുകളയാതെ, അവയെല്ലാം സഹിക്കുന്നതിനുള്ള ശക്തിമാത്രം തന്നാൽ മതി. ഓ കർത്താവേ അങ്ങേയ്ക്ക് ഇഷ്ടമായ രീതിയിൽ എന്നോട് പ്രവർത്തിച്ചുകൊള്ളുക. ഏതുസാഹചര്യത്തിലും എന്തുസംഭവിച്ചാലും അങ്ങയെ സ്‌നേഹിക്കുന്നതിനുള്ള കൃപാവരം തരണമെ. കയ്‌പേറിയ പാനപാത്രത്തിലെ പാനീയത്തിന്റെ അളവ് കുറയ്ക്കരുതെ. അത് കുടിക്കുവാനുള്ള ശക്തി തരണമെയെന്ന് പ്രാർത്ഥിക്കുന്നു. ആമ്മീൻ.

(സി.ഫൗസ്റ്റീനായുടെ ഡയറിക്കുറിപ്പ്,
ബുക്ക് ഢ പേജ് 99)
കർത്താവിന്റെ അഞ്ചു തിരുമുറിവുകളോടുള്ള പ്രാർത്ഥന
കർത്താവായ യേശുവേ, എത്രയും വിലതീരാ ത്ത അങ്ങയുടെ അഞ്ച് തിരുമുറിവുകളെ ഏറ്റവും ഭക്തിയോടുകൂടി ആരാധിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളിൽ, അവ ആഴമായി അങ്ങ് പതിക്കണമേ. ഞങ്ങളുടെ പ്രവർത്തികളിലും ജീവിതത്തിലും അത് ആഴമായി സ്വാധീനം ചെലുത്തട്ടെ. പിതാവിനും പുത്രനും പരിശുദ്ധ……….

(5 പ്രാവശ്യം)
യേശുവിന്റെ തിരുമുഖത്തോടുള്ള അമ്മത്രേസ്യാപുണ്യവതിയുടെ പ്രാർത്ഥന
ഓ യേശുവേ, അങ്ങയുടെ കയ്‌പേറിയ പീഡാസഹനം അങ്ങയെ മനുഷ്യരുടെ മുൻപിൽ അതിദയനീയമായ ഒരു കാഴ്ചവസ്തുവാക്കുകയും, ദുഃഖത്തിന്റെ മനുഷ്യനാക്കിത്തീർക്കുകയും ചെയ്തല്ലൊ. ഒരിക്കൽ സ്വർഗ്ഗീയപ്രഭയാലും മാധുര്യത്താലും പ്രശോഭിച്ചിരുന്ന അങ്ങയുടെ തിരുമുഖത്തെ ഭക്ത്യാദരപൂർവ്വം ഞാൻ വന്ദിക്കുന്നു. ഇന്നിപ്പോൾ ഈ തിരുമുഖം കുഷ്ടരോഗിയുടേതുപോലെ വിരൂപമാക്കപ്പെട്ടിരിക്കുകയാണെങ്കിലും, അങ്ങയുടെ അനന്തസ്‌നേഹത്തെ ഞാൻ തിരിച്ചറിയുകയും, അങ്ങയോടുള്ള സ്‌നേഹത്താൽ ഞാൻ പ്രചോതിതനായി എല്ലാ മനുഷ്യരേയുംകൊണ്ട് അങ്ങയെ സ്‌നേഹിപ്പിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങയുടെ തൃക്കണ്ണുകളിൽ നിറഞ്ഞിരിക്കുന്ന കണ്ണുനീർത്തുള്ളികൾ എന്റെ ദൃഷ്ടിയിൽ വിലതീരാത്ത മുത്തുകളായി ഞാൻ കാണുന്നു. സ്‌നേഹാതിരേകത്തോടെ അതിനെ ശേഖരിച്ച് പാപികളുടെ വിലയായികൊടുത്ത് വീണ്ടുരക്ഷിക്കുവാൻ ഇടയാകുമാറാകട്ടെ. ഓ യേശുവേ, എന്നെ അങ്ങയിലേക്കാകർഷിക്കുന്ന അങ്ങയുടെ തിരുമുഖം വഴിയായി ആ സ്വർഗ്ഗീയഛായ എന്റെ ഹൃദയത്തിൽ അങ്ങയുടെ മഹിമയേറിയ തിരുമുഖത്തെ ധ്യാനിക്കുന്നതിനും എന്നെ യോഗ്യയാക്കിത്തീർക്കണമെ. ആമ്മീൻ,

‘ഈശോ മറിയം ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണമേ’
സിസ്റ്റർ എം. കൊൺസലാത്തയോട് നമ്മുടെ കർത്താവ് സംസാരിച്ച വചനങ്ങൾ
‘ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേക്ക് ഒരു സ്‌നേഹതരംഗം ഉയർന്നുവരണമെന്ന് ഞാനാഗ്രഹിക്കുന്നു. സ്‌നേഹത്തിന്റെ ഏറ്റവും നിസ്സാരമായ വഴികളിലൂടെ നീ ആദ്യം (കൊൺസലേത്താ) സഞ്ചരിക്കണം. ഒരിക്കൽ നീ ഒരു മാതൃകയായി തീരേണണ്ടവളാണ്. ലോകം ഇപ്പോൾ കൊച്ചുത്രേസ്യായെ നോക്കുന്നതുപോലെ ഒരിക്കൽ ലോകത്തിലുള്ള കോടിക്കണക്കിന് ചെറിയ ആത്മാക്കൾ നിന്നെ നോക്കും.’ കർത്താവു പറഞ്ഞു: ‘ഈശോ മറിയം ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണമേ’ എന്നു നീ നിരന്തരമായി ചൊല്ലണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ രാവിലെ ഉണരുന്നതുമുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ ഇത് ആവർത്തിച്ച് ചൊല്ലണം. ‘കൊൺസൊലാത്താ, നീ എന്നെ സ്‌നേഹിക്കുക. നിന്റെ  സ്‌നേഹം എന്നെ ആനന്ദിപ്പിക്കുന്നു. തുടർച്ചയായി നീ എന്നെ സ്‌നേഹിക്കുക. മറ്റെല്ലാം മറക്കുക. നിന്റെ ഹൃദയം മഞ്ഞുകട്ടയോ ഇരുമ്പോ ആയിക്കൊള്ളട്ടെ. അതൊരു പ്രതിബന്ധവുമല്ല. തുടർച്ചയായ സ്‌നേഹത്തിന്റെ പ്രവാഹത്തിൽ എല്ലാം അടങ്ങുന്നു.’

പരിശുദ്ധ ദൈവമാതാവ് 1917-ൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു: ‘നിരവധി ആത്മാക്കൾ നശിച്ചുപോകുന്നു; കാരണം, അവർക്കുവേണ്ടി പ്രാർത്ഥിക്കാനാരുമില്ല’
നമ്മുടെ കർത്താവ് കൊൺസലാത്തായോട് പറഞ്ഞു. ‘സ്‌നേഹത്തിന്റെ ഒരു പ്രവർത്തി ഒരാത്മാവിന്റെ നിത്യരക്ഷയെസ്ഥിരപ്പെടുത്തിയെന്നുവരാം, എന്ന കാര്യം ഓർമ്മിക്കുക.’
‘ഈശോമറിയം, ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, ആത്മാക്കളെ രക്ഷിക്കണേ’ എന്ന പ്രാർത്ഥന ഒരു പ്രാവശ്യം ചൊല്ലാതിരുന്നാൽ അതിനെപ്രതി മനഃസ്തപിക്കുക.’ സമയം നഷ്ടപ്പെടുത്തരുത്. ഓരോ ‘ഈശോ മറിയം നിങ്ങളെ ഞാൻ സ്‌നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണമേ’ എന്ന പ്രാർത്ഥന ഒരാത്മാവിനെ രക്ഷിക്കുന്നു.
(അംഗീകൃത ഗ്രന്ഥങ്ങളിൽ നിന്ന്)
ആത്മാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന

ഞങ്ങളുടെ കർത്താവേ, അവിടുത്തെ അനന്തസ്‌നേഹത്താൽ സകല പാപികളോടും ക്ഷമിക്കുകയും അവിടുത്തെ നീതിയുടെ മാർഗ്ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്യണമെ. അവരെയും അവരോടു ബന്ധപ്പെട്ടവരേയും, സകല തിന്മകളിൽ നിന്നും സംരക്ഷിച്ചുകൊള്ളണമെ. തിന്മപ്രവർത്തിച്ചിട്ടുള്ള എല്ലാവരേയും വീണ്ടെടുക്കണമെ. ദൈവാനുഗ്രഹം അവരെല്ലാവരുടെയും മേൽ ഉണ്ടാകുമാറാകണമേ. അവിടുന്ന് എന്റെ ദൈവവും എന്റെ സമസ്തവുമാകുന്നു. എന്റെ യേശുവേ! എന്റെ കാരുണ്യവാനേ; കരുണയുടെ രാജാവേ! ഞാൻ അങ്ങയിൽ ശരണപ്പെടുന്നു. യേശുവേ, മറിയമേ, യൗസേപ്പേ ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണമെ. ആമ്മീൻ.

ദൈവകാരുണ്യഭക്തി പ്രചരിപ്പിക്കുന്നവരെപ്പറ്റി യേശുനാഥൻ ഇങ്ങനെ അരുളിച്ചെയ്തു:-
‘ഒരമ്മ തന്റെ കുഞ്ഞിനെ അപകടങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷിക്കുമേ അതുപോലെ ദൈവകാരുണ്യഭക്തി പ്രചരിപ്പിക്കുന്നവരെ ഞാൻ സംരക്ഷിക്കും. മരണസമയത്ത് ഞാൻ അവരുടെ വിധിയാളനായിരിക്കുകയില്ല. മറിച്ച് രക്ഷകനായിരിക്കും’
(ദൈവദാസി സി.ഫൗസ്റ്റീനായുടെ ഡയറിക്കുറിപ്പ് ബുക്ക് കകക പേജ് 20-21)
കാരുണ്യത്തിന്റെ ഛായാപടം വച്ച്
വണങ്ങുന്നതിനേപ്പറ്റി യേശു
സി.ഫൗസ്റ്റീനായോടു പറഞ്ഞ
മറ്റൊരു സന്ദേശം

‘പഴയനിയമകാലത്ത്, എന്റെ ജനമായ ഇസ്രായേൽക്കാർ, കുഞ്ഞാടിന്റെ രക്തം കട്ടിളപ്പടികളിൽ തളിച്ച് സംഹാരദൂതനിൽ നിന്ന് രക്ഷപെട്ടതുപോലെ, എന്റെ കാരുണ്യത്തിന്റെ ഛായാപടം വച്ച് വണങ്ങുന്നവരെയും പ്രാർത്ഥിക്കുന്നവരെയും ആസന്നഭാവിയിൽ ഉണ്ടാകാൻ പോകുന്ന ശിക്ഷാനടപടികളിൽ നിന്നും, സകല ആപത്തുകളിൽ നിന്നും പ്രത്യേകം സംരക്ഷിക്കുന്നതാണെന്ന് യേശു കല്പിക്കുന്നു.’ ഓരോ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കരുണയുടെ ഛായാപടം വച്ച് വണങ്ങാനും പ്രാർത്ഥിക്കാനും സന്മനസ്സ് കാണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഗൗരവമായിതന്നെ ഈ സന്ദേശം ഉൾക്കൊള്ളാനുള്ള പ്രത്യേക അനുഗ്രഹം ദയാപരനായ യേശു തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

വി. യൗസേപ്പിനോട് ഫലപ്രദമായ പ്രാർത്ഥന
ദൈവതിരുമുമ്പിൽ ഏറ്റം വല്ലഭനായ മാർ യൗസേപ്പേ! എന്റെ എല്ലാ താത്പര്യങ്ങളും ആഗ്രഹങ്ങളും ഞാൻ അങ്ങിൽ സമർപ്പിക്കുന്നു. അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയിൽ എല്ലാ ആത്മീയാനുഗ്രഹങ്ങളും അങ്ങയുടെ ദിവ്യപുത്രനായ ഈശോവഴി വാങ്ങിത്തന്നു ഞങ്ങളെ സഹായിക്കണമേ. ഞാൻ അങ്ങയുടെ സ്വർഗ്ഗീയ ശക്തിയെ സ്മരിച്ച് അങ്ങയെ ബഹുമാനിക്കയും നന്ദിപറയുകയും ചെയ്യുന്നു.

അങ്ങയേയും അങ്ങയുടെ കരങ്ങളിലുറങ്ങുന്ന ഉണ്ണീശോയേയും ഞാൻ സദാ ധ്യാനിച്ചുകൊള്ളാം. ഈശോ അങ്ങയുടെ മാറിൽ വിശ്രമിക്കുമ്പോൾ അങ്ങയെ സമീപിക്കാൻ ഞാൻ ധൈര്യപ്പെടുന്നില്ല. സ്‌നേഹപിതാവേ! എനിക്കുവേണ്ടി, ഉണ്ണീശോയെ ആശ്ലേഷിക്കുകയും ആ മനോഹര ശിരസ്സിൽ ചുംബിക്കുകയും ചെയ്യണമേ. എന്റെ അന്ത്യസമയത്ത് ആ ചുംബനങ്ങൾ എനിക്കു തിരിച്ചുതരുവാൻ അങ്ങു പറയണമേ. മരണാസന്നരുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പേ! ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.

(ഈ പ്രാർത്ഥന ജപിക്കയോ വഹിക്കുകയോ ചെയ്യുന്നവർക്ക് അപകടമുണ്ടാകില്ല; മുങ്ങിമരിക്കയില്ല, വിഷബാധയുണ്ടാകില്ല; ശത്രുകരങ്ങളിൽ പെടുകയില്ല. അഗ്നിയിൽ പതിക്കില്ല. യുദ്ധത്തിൽ പരാജയപ്പെടില്ല.)